മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റല്‍ എക്സ് റേ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി 1.70 കോടി രൂപ ചെലവിട്ടാണ് വിദേശനിര്‍മിത യന്ത്രം എത്തിച്ചത്.
ഫിലിം രഹിത യന്ത്രത്തില്‍ രണ്ട് മിനിറ്റിനകം ചിത്രം ലഭിക്കുമെന്നത് രോഗികൾക്ക് കൂടുതൽ ആശ്വാസമാകും. നേരത്തേ ഫിലിം ലഭിക്കാൻ ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ യൂനിറ്റിൽ രോഗിയുടെ ശരീരം മുഴുവനായും പകര്‍ത്താം. ഡോക്ടര്‍മാര്‍ക്ക് പരിശോധനസമയത്ത് അതത് വകുപ്പുകളിലെ കമ്പ്യൂട്ടറുകളില്‍ ചിത്രങ്ങള്‍ ലഭിക്കും.
ഫിലിം ആവശ്യമുള്ള രോഗികള്‍ക്ക് അതും നല്‍കും. നിലവില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. കൂടുതല്‍ സ്റ്റാഫ് ലഭിച്ചാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. എ.പി.എല്‍ വിഭാഗക്കാര്‍ക്ക് 150 രൂപയാണ് ഫീസ്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഇതിെൻറ പകുതി നല്കിയാല് മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.