മഞ്ചേരി: ആനക്കയം സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പിെൻറ അന്വേഷണ റിപ്പോര്‍ട്ട്. മഞ്ചേരി യൂനിറ്റ് മുന്‍ ഇൻസ്പെക്ടര്‍ വിനോദിെൻറ നേതൃത്വത്തില്‍ അന്വേഷിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ജോയൻറ് രജിസ്ട്രാര്‍ക്ക് കൈമാറി. കുറ്റക്കാരായ മുന്‍ യു.ഡി ക്ലര്ക്കില്നിന്നും സഹായികളായ ജീവനക്കാരില്‍നിന്നും തുക തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപകരില്‍നിന്ന് പണം സ്വീകരിച്ച് അക്കൗണ്ടില്‍ നിക്ഷേപിക്കാതെ വ്യാജ രേഖകള്‍ ചമച്ചാണ് പണം തട്ടിയെടുത്തത്. 2018ലാണ് ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്. 232 നിക്ഷേപകരില്‍നിന്ന് ചെറുതും വലുതുമായ തുക വാങ്ങി അക്കൗണ്ടില്‍ നിക്ഷേപിക്കാതിരിക്കുകയായിരുന്നു.
ആറരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം. നിക്ഷേപകര്‍ക്ക് പലിശ സഹിതം ഒമ്പത് കോടിയിലധികം രൂപ ബാങ്ക് തിരിച്ചുനല്‍കേണ്ടിവരും.
ആരോപണ വിധേയനായ ബാങ്കിലെ യു.ഡി ക്ലര്‍ക്ക് കെ.വി. സന്തോഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. സന്തോഷ്കുമാറിെൻറ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. കുറ്റക്കാരില്‍നിന്ന് പണം തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. ഇതിനായി സന്തോഷ്കുമാറിെൻറ ഉടമസ്ഥതയിലുള്ള ഭൂമി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, ഇത് വിറ്റ് പണം നൽകാൻ ബാങ്ക് അധികൃതർക്ക് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.