മഞ്ചേരി: ആനക്കയം ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് താഴെ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നത് യാത്രക്കാർക്ക് പ്രയാസമാകുന്നു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പരിപാടികളുടെ ബോർഡുകളാണിത്. തിരക്കേറിയ ജങ്ഷനിൽ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന സ്ഥിതിയാണ്.
മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള പ്രധാന ജങ്ഷൻ കൂടിയാണിത്. വലിയ ബോർഡുകൾ സ്ഥാപിക്കുന്നതോടെ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾ കാണുന്നില്ലെന്ന പരാതിയുണ്ട്.
ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ ഓട്ടോ തൊഴിലാളികൾ പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകിയിരുന്നു. ആ സമയത്ത് അധികൃതരെത്തി ബോർഡ് മാറ്റും. ഒരാഴ്ചക്കകം മറ്റു സംഘടനകളെത്തി വീണ്ടും പുതിയ ബോർഡ് സ്ഥാപിക്കും.
പ്രശ്നത്തിന് ശാശ്വതമായ പരിഹാരണം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു പ്രചാരണ ബോർഡും സ്ഥാപിക്കരുതെന്ന നിർദേശം നടപ്പാക്കണം. അതിന് നാട്ടുകാർ ഒരുമിച്ച് നിന്നാൽ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.