മഞ്ചേരി: കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം മുന്നിൽകണ്ട് മെഡിക്കൽ കോളജിൽ നിർമിക്കുന്ന ഓക്സിജൻ പ്ലാൻറിെൻറ പ്രവൃത്തി തുടങ്ങി. ഇതിെൻറ ഭാഗമായി മരം മുറിച്ച് തറ കീറുന്ന നടപടി ആരംഭിച്ചു. ആശുപത്രിയോട് ചേർന്നുള്ള ആൺകുട്ടികളുടെ ഹേസ്റ്റൽ പരിസരത്താണ് പുതിയ പ്ലാൻറ് നിർമിക്കുന്നത്.
യന്ത്രസാമഗ്രികൾ സജ്ജീകരിക്കാൻ 1500 ചതുരശ്ര അടിയിൽ അഞ്ചുമീറ്റർ ഉയരത്തിൽ കെട്ടിടം പണിയും. ഇതിനായി സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചു. മിനിറ്റിൽ 1500 ലിറ്ററും പ്രതിദിനം രണ്ടര ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ജനറേറ്റർ പ്ലാൻറാണിത്. അന്തരീക്ഷത്തിൽനിന്ന് വായു സ്വീകരിച്ച് ഓക്സിജൻ വേർതിരിക്കുകയും പൈപ്പിലൂെട ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് സംവിധാനം.
രണ്ട് കോടിയോളം രൂപ ചെലവ് വരുന്ന ഉപകരണങ്ങൾ ഒരാഴ്ചക്കകം എറണാകുളത്തുനിന്ന് എത്തിക്കും. ഒരുമാസത്തിനകം യന്ത്രം പൂർണമായും പ്രവർത്തനസജ്ജമാകും. ഇതോടെ ആശുപത്രിയിലേക്ക് പുറത്തുനിന്ന് ഓക്സിജൻ വാങ്ങുന്നത് ഒഴിവാക്കാനാകും. ആശുപത്രിയിലെ ഉപയോഗത്തിന് ശേഷം ബാക്കി വരുന്നവ മറ്റ് ആശുപത്രികളിലേക്കും നൽകാനാകും.
നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. മറ്റു പ്രവർത്തനങ്ങൾ ഡിഫൻസ് റിസർച് ആൻഡ് െഡവലപ്മെൻറ് ഓർഗനൈസേഷെൻറ (ഡി.ആർ.ഡി.ഒ) സാങ്കേതിക സഹായത്തോടെ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.