മഞ്ചേരി: വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ അവസാനവട്ട പര്യടനത്തിൽ.
മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ വെള്ളിയാഴ്ച മഞ്ചേരി നഗരസഭ, തൃക്കലങ്ങോട് പഞ്ചായത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഗ്രാമപ്രദേശങ്ങളുടെ മുക്കിലും മൂലയിലുമെത്തി വോട്ടർമാരെ കണ്ടു. വാഹനജാഥ അകമ്പടിയായി. രാവിലെ എട്ടിന് തൃക്കലങ്ങോട് പഞ്ചായത്തിലെ മേലേമരത്താണിയിലാണ് വെള്ളിയാഴ്ച പര്യടനം ആരംഭിച്ചത്.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന്, ചെറുപള്ളി, കാരക്കുന്ന്, ഷാപ്പിൻകുന്ന്, തച്ചുണ്ണി, പള്ളിപ്പടി, തൃക്കലങ്ങോട് 32, കൂമംകുളം, മഞ്ഞപ്പറ്റ, പേലേപ്പുറം, ചാരങ്കാവ്, ചെറുകുളം എന്നിവിടങ്ങളിലൂടെ ചുറ്റി 11.30 ഓടെ പൊട്ടിക്കല്ലിൽ സമാപിച്ചു.
ഉച്ചക്ക് ശേഷം മൂന്നിന് മഞ്ചേരി നഗരസഭയിലെ മാര്യാടാണ് പ്രചാരണം ആരംഭിച്ചത്. വീമ്പൂർ, നറുകര, പട്ടർകുളം, മുട്ടിപ്പാലം, വേട്ടേക്കോട്, പയ്യനാട്, പിലാക്കൽ, അമയംകോട് എന്നിവിടങ്ങളിലുമെത്തി. കുടുംബയോഗങ്ങളിലും പങ്കെടുത്തു.
വൈകീട്ട് എലമ്പ്ര, തോട്ടുപൊയിൽ, പാലക്കുളം, മംഗലശ്ശേരി, പുല്ലൂർ, കിടങ്ങഴി എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി രാത്രി പത്തോടെ തുറക്കലിൽ സമാപിച്ചു. അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ, യു.ഡി.എഫ് നേതാക്കളായ കണ്ണിയൻ അബൂബക്കർ, കെ.കെ.ബി. മുഹമ്മദലി, ഹനീഫ മേച്ചേരി, എൻ.വി. മരക്കാർ, ഇ.ടി. മോയിൻകുട്ടി, ഇ.എ. സലാം, എൻ.പി. മുഹമ്മദ്, എലമ്പ്ര ബാപ്പുട്ടി, വി. സുധാകരൻ, ജയപ്രകാശ് ബാബു തുടങ്ങിയവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.