പ്രതീകാത്മക ചിത്രം

ഇന്‍ഷുറന്‍സ് ഇല്ല; ഓട്ടോ അപകടത്തിൽ ഡ്രൈവര്‍ നല്‍കേണ്ടത് 20.86 ലക്ഷം രൂപ നഷ്ടപരിഹാരം

മഞ്ചേരി: ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ആര്‍.സി ഉടമയായ ഓട്ടോ ഡ്രൈവര്‍ നല്‍കേണ്ടത് 20,86,000 രൂപ നഷ്ടപരിഹാരം. തുവ്വൂര്‍ അക്കരപ്പുറം തയ്യില്‍ വേലായുധനാണ് (40) തുക നല്‍കേണ്ടത്.

2019 സെപ്റ്റംബര്‍ 29ന് കീഴാറ്റൂര്‍ മണിയാണീരിക്കടവിലായിരുന്നു അപകടം. മേലാറ്റൂരില്‍നിന്ന് കീഴാറ്റൂരിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ബൈക്ക് യാത്രികനായ കീഴാറ്റൂര്‍ ഇല്ലിക്കല്‍ ഗോപാലന്‍റെ മകന്‍ രാംദാസ് (42) മരിച്ചു.

ഓട്ടോക്ക് ഇൻഷുറൻസ് ഇല്ലായിരുന്നു. ഈ കേസിലാണ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡൻറ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി.എസ്. ബിനുവിന്റെ വിധി. നഷ്ടപരിഹാരത്തുകയോടൊപ്പം എട്ടുശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്നും കോടതി വിധിച്ചു.

Tags:    
News Summary - insurance defaults 20.86 lakhs to be paid by the auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.