മഞ്ചേരി: ഉപജില്ല സ്കൂള്‍ കലോത്സവം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നായി പ്രൈമറി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 3000ത്തില്പരം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ബോയ്സ് സ്കൂള്‍ കൂടാതെ എന്‍.എസ്.എസ് ഓഡിറ്റോറിയം, ബോയ്സ് സ്കൂള്‍ ഗ്രൗണ്ട്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍, ബി.ഇ.എം.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മാനദേവൻ യു.പി സ്കൂൾ അധ്യാപകൻ പി. ഷാജി, മഞ്ചേരി ബോയ്സ് സ്കൂൾ അധ്യാപകൻ ഇല്യാസ് പെരിമ്പലം എന്നിവരെ ആദരിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ടി.എം. നാസർ, മരുന്നൻ മുഹമ്മദ്, കൗൺസിലർ പ്രേമ രാജീവ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എസ്. സുനിത, ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ രജനി മാത്യൂ, ടി.കെ. ജോഷി, എം.പി. സുധീർ ബാബു, കെ. ജയരാജ്, ഉദയകുമാർ, ടി.എച്ച്. കരീം, സാജിദ് മൊക്കൻ, കെ. അജ്മൽ തൗഫീഖ്, ടി.എം. മുഹമ്മദ് ഷബീർ, എം. ഇർഷാദ്, കെ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. കലാമേള ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.