മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പതിനായിരം ലിറ്ററിെൻറ പുതിയ ഓക്സിജൻ സംഭരണി കൂടി എത്തിയതോടെ ഇത് സ്ഥാപിക്കാനുള്ള നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
നിലവിലെ മോർച്ചറി കോംപ്ലക്സിനടുത്താണ് സംഭരണി സ്ഥാപിക്കുന്നത്. ഇതിനായുള്ള പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി) സൗജന്യമായാണ് ചെയ്യുന്നത്. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.
പാലക്കാട് കഞ്ചിക്കോട്ടെ ഇനോക്സ് എയർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭരണി ആശുപത്രിയിലെത്തിച്ചത്. നാഷനൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ മിനിറ്റിൽ 1500 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ജനറേറ്റർ പ്ലാൻറ് സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയിരുന്നു.
എന്നാൽ, ഇത് താൽക്കാലികമായി നിർത്തിവെച്ചതോടെയാണ് നേരത്തേ തയാറാക്കിയ പദ്ധതി കലക്ടർ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയത്. പാലക്കാട്ടുനിന്നുതന്നെ ഓക്സിജൻ എത്തിച്ചാകും ടാങ്കിൽ നിറക്കുക. നിലവിൽ നാലായിരം ലിറ്റർ സംഭരിക്കാൻ കഴിയുന്ന പ്ലാൻറ് മാത്രമാണ് ആശുപത്രിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.