മഞ്ചേരി: ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനും ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പ്രതിക്ക് ഒരു വർഷം കഠിന തടവ് വിധിച്ചു. പൊന്നാനി മാളിയേക്കൽ സിദ്ദീഖിനെയാണ് (48) മഞ്ചേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്.
2022 ഡിസംബർ 14ന് ഉച്ചക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രതി ബഹളം വെക്കുകയും ഡ്യൂട്ടി ഡോക്ടറായ പരാതിക്കാരിയെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരി മിനിയെ അസഭ്യം പറയുകയും കൈയില്‍ കരുതിയിരുന്ന കല്ലു കൊണ്ട് തലക്ക് എറിയുകയും ചെയ്തുവെന്നാണ് കേസ്.
പൊന്നാനി പൊലീസ് ഇന്‍സ്പെക്ടറായിരുന്നു വിനോദ് വലിയാറ്റൂര്‍ ആയിരുന്നു അന്വേഷണോദ്യോഗസ്ഥന്. പ്രതിയെ പൊന്നാനി സബ്ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.