പയ്യനാട് ഹോമിയോ ആശുപത്രി: സ്വന്തം ഗൂഗിൾ പേ വഴി പണം സ്വീകരിച്ച ക്ലർക്കിനെതിരെ നടപടി

മ​ഞ്ചേ​രി: പ​യ്യ​നാ​ട് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ഒ.​പി ടി​ക്ക​റ്റി​നാ​യി രോ​ഗി​ക​ളി​ൽ​നി​ന്ന്​ സ്വ​ന്തം ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ക്കു​ക​യും ഇ​തി​ന്‍റെ പേ​രി​ൽ വ്യാ​ജ രേ​ഖ കെ​ട്ടി​ച്ച​മ​ക്കു​ക​യും ചെ​യ്ത ക്ല​ർ​ക്കി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ഹോ​മി​യോ) അ​റി​യി​ച്ചു.

ഏ​റ​നാ​ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗൂ​ഗി​ൾ​പേ വ​ഴി രോ​ഗി​ക​ളി​ൽ​നി​ന്ന്​ ഫീ​സ് ഈ​ടാ​ക്കു​ന്ന സം​വി​ധാ​നം നി​ർ​ത്തി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സ് ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് മു​ൻ സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​ട്ട​താ​യി വ്യാ​ജ​രേ​ഖ ച​മ​ച്ചാ​ണ് ഇ​യാ​ൾ അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ചെ​തെ​ന്നാ​ണ്​ പ​രാ​തി. ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ ആ​റു​വ​രെ സാ​യാ​ഹ്ന ഒ.​പി സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യും അ​റി​യി​ച്ചു.

ഫി​സി​യോ തെ​റാ​പ്പി​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​ഭാം​ഗം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചേ​രി ഉ​പ​ജി​ല്ല​ക്ക് കീ​ഴി​ലെ സ്കൂ​ളു​ക​ളി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് സം​ഭ​വി​ച്ച​താ​യി എ.​ഇ.​ഒ അ​റി​യി​ച്ചു.

ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗം ത​ട​യാ​ൻ ഓ​പ​റേ​ഷ​ൻ അ​മൃ​ത് എ​ന്ന പേ​രി​ലും വ്യാ​ജ ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ ക​ണ്ടെ​ത്താ​ൻ ഓ​പ​റേ​ഷ​ൻ ഡ​ബി​ൾ ചെ​ക്ക് എ​ന്ന പേ​രി​ലും പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്ന​താ​യി ഡ്ര​ഗ്ഗ് ഇ​ൻ​സ്​​പെ​ക്ട​ർ അ​റി​യി​ച്ചു.

പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ത്രാ​സ് നി​ർ​ബ​ന്ധ​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ തൂ​ക്കി ന​ൽ​ക​ണം. ഇ​ത്ത​ര​ത്തി​ൽ തൂ​ക്കി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാ​മെ​ന്നും ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പി. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ എം.​കെ. കി​ഷോ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി. ​മു​ഹ​മ്മ​ദ്, ഇ. ​അ​ബ്ദു​ല്ല, ഒ.​ജെ. സ​ജി, പു​ലി​യോ​ട​ൻ മു​ഹ​മ്മ​ദ്, കെ.​എം. ജോ​സ്, കെ.​ടി. ജോ​ണി, എ​ൻ.​പി. മോ​ഹ​ൻ രാ​ജ്, സി.​ടി. രാ​ജു, വ​ല്ലാ​ഞ്ചി​റ നാ​സ​ർ, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ വ​കു​പ്പ് മേ​ധാ​വി​മാ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Payyanad Homeo Hospital- Action taken against clerk who accepted money through his own Google Pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.