മഞ്ചേരി: തുറക്കലിൽ സ്വകാര്യ വ്യക്തികൾ മുറിച്ചുകടത്തിയ കൈവരികൾ പുനഃസ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പിെൻറ നടപടി ഭയന്നാണിത്. രാജീവ് ഗാന്ധി ബൈപാസിൽ നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിെൻറ ഭാഗമായി സ്ഥാപിച്ച കൈവരികളാണ് സ്വകാര്യ വ്യക്തികൾ മുറിച്ചുമാറ്റിയത്. ഏപ്രിൽ 27നായിരുന്നു സംഭവം. റോഡിനോട് ചേർന്ന കെട്ടിടത്തിലേക്ക് വരാൻ കൈവരികൾ തടസ്സമാകുമെന്ന് കണ്ടാണ് ഇത് മുറിച്ചു മാറ്റിയത്. നാല് മീറ്റർ നീളമുള്ള മൂന്ന് സെറ്റ് കൈവരികളാണ് നശിപ്പിച്ചത്. ഇത് സ്ഥാപിച്ച കോൺക്രീറ്റ് കട്ടകളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരുന്നു. ഇത് ചെയ്ത സ്വകാര്യ വ്യക്തികൾ തന്നെയാണ് പുനഃസ്ഥാപിച്ചത്.
എട്ട് മാസം മുമ്പാണ് നടപ്പാതയിൽ കൈവരികൾ സ്ഥാപിച്ചത്. ടൈലുകൾ വിരിക്കുന്ന പ്രവൃത്തി കൂടി നടക്കാനിരിക്കെയാണ് നഗരസൗന്ദര്യത്തിെൻറ മാറ്റ് കുറക്കുന്ന രീതിയിൽ നടപ്പാത വികൃതമാക്കിയത്. ഗുണമേന്മയുള്ള ജി.ഐ പെപ്പുകൾ ഉപയോഗിച്ചാണ് കൈവരികൾ സ്ഥാപിച്ചത്. ഇതിലും കോൺക്രീറ്റ് കട്ടകളിലും രണ്ട് തവണ പെയിൻറിങ് പ്രവൃത്തികളും പൂർത്തിയാക്കിയിരുന്നു. 78,000 രൂപയുടെ നഷ്ടം കണക്കാക്കിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടി വൈകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതിഷേധവുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. കൈവരികൾ തകർത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയും പരാതി നൽകിയതോടെയാണ് കൈവരി തകർത്തവർ തന്നെ പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.