പി.വി. അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ്​: പുനരന്വേഷണത്തിന്​ കോടതി ഉത്തരവ്

മ​ഞ്ചേ​രി: പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ പ്ര​തി​യാ​യ ക്ര​ഷ​ർ ത​ട്ടി​പ്പ് കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ്. ക​ര്‍ണാ​ട​ക​യി​ല്‍ ക്ര​ഷ​ര്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി എ​ന്‍ജി​നീ​യ​റു​ടെ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ന്​ സി​വി​ല്‍ സ്വ​ഭാ​വ​മാ​ണെ​ന്നു കാ​ണി​ച്ച് ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍പ്പി​ച്ച അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ത​ള്ളി​യാ​ണ് കോ​ട​തി പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ന​ടു​ത്തൊ​ടി സ​ലീ​മി​നെ വ​ഞ്ചി​ക്കാ​ന്‍ പി.​വി. അ​ന്‍വ​റി​ന് ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നെ​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ ശ​രി​യ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ് എ​സ്. ര​ശ്മി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ത​ള്ളി​യ​ത്. മം​ഗ​ളൂ​രു ബ​ൽ​ത്ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ ത​ണ്ണീ​രു​പ​ന്ത​ൽ പ​ഞ്ചാ​യ​ത്തി​ലെ ക്ര​ഷ​റും ഇ​തോ​ടൊ​പ്പ​മു​ള്ള 26 ഏ​ക്ക​ർ ഭൂ​മി​യും സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്നും ക്ര​യ​വി​ക്ര​യ അ​വ​കാ​ശ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് പി.​വി. അ​ന്‍വ​ര്‍ പ്ര​വാ​സി എ​ൻ​ജി​നീ​യ​ര്‍ ന​ടു​ത്തൊ​ടി സ​ലീ​മി​ല്‍നി​ന്ന്​ 10 ശ​ത​മാ​നം ഷെ​യ​റും മാ​സം അ​ര​ല​ക്ഷം ലാ​ഭ​വി​ഹി​ത​വും വാ​ഗ്ദാ​നം ചെ​യ്ത് 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

Tags:    
News Summary - P.V. Anwar crusher fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.