പി.വി. അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ്: പുനരന്വേഷണത്തിന് കോടതി ഉത്തരവ്
text_fieldsമഞ്ചേരി: പി.വി. അന്‍വര്‍ എം.എല്‍.എ പ്രതിയായ ക്രഷർ തട്ടിപ്പ് കേസിൽ പുനരന്വേഷണത്തിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ തട്ടിയെന്ന കേസിന് സിവില്‍ സ്വഭാവമാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീമിനെ വഞ്ചിക്കാന്‍ പി.വി. അന്‍വറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നു വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. രശ്മി അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. മംഗളൂരു ബൽത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്തൽ പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി.വി. അന്‍വര്‍ പ്രവാസി എൻജിനീയര്‍ നടുത്തൊടി സലീമില്‍നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.