മഞ്ചേരി: വിശക്കുന്നവർക്ക് അന്നമൊരുക്കി രാജീവ് യൂത്ത് ഫൗണ്ടേഷൻ. രാജീവ് ഗാന്ധിയുടെ 77ാം ജന്മവാർഷിക ഉപഹാരമായി മഞ്ചേരി മെഡിക്കൽ കോളജിന് മുന്നിലുള്ള ബസ് സ്റ്റോപ്പിലാണ് 'അമൃത് ലഞ്ച് ബോക്സ്' ഒരുക്കിയത്.
ഭക്ഷണം ആവശ്യമുള്ള ആർക്കും ഇതിൽനിന്ന് എടുത്തുകൊണ്ടുപോയി കഴിക്കാം. മൂന്ന് മാസംകൊണ്ട് 14 ജില്ലകളിലായി 77 ലഞ്ച് ബോക്സുകളാണ് ലക്ഷ്യമിടുന്നത്. ഒരു ഭക്ഷണം സ്പോൺസർ ചെയ്യാൻ 30 രൂപയാണ് ചെലവ്.
അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അഡ്വ. പ്രേമ രാജീവ്, രാജൻ പരുത്തിപ്പറ്റ, അഡ്വ. വി.പി. വിപിൻനാഥ്, അത്തിമണ്ണിൽ ബാപ്പുട്ടി, നാണിപ്പ മംഗലശ്ശേരി, കെ. യൂസുഫ്, പി. ഷംസുദ്ദീൻ, ജോസഫ് ഡേവിഡ്, ജാഫർ മുള്ളമ്പാറ, ഫാസിൽ പറമ്പൻ, അക്തർ സാലിഹ്, അബി മേലാക്കം, നാസർ ബഷീർ, ഷിബിൻ മുഹമ്മദ്, ഹസ്കർ പിലാക്കൽ, മണി കിഴക്കേക്കുന്ന് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.