മഞ്ചേരി: വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. ആനക്കയം പാപ്പിനിപ്പാറ സ്വദേശിയായ പൂളക്കുത്ത് വീട്ടിൽ സൈഫുദ്ദീനാണ് (36) സുമനസ്സുകളുടെ സഹായം തേടുന്നത്. അസുഖം കാരണം ജോലിക്കുപോവാൻ കഴിയാതെ വന്നതോടെ ചികിത്സ ചെലവും ജീവിതമാർഗവും പ്രതിസന്ധിയിലാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ട് മാത്രമാണ് ജീവിതം മുന്നോട്ടുപോവുന്നത്.
ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന ഇദ്ദേഹത്തിെൻറ ചികിത്സക്ക് മാസം ഭീമമായ സംഖ്യ ചെലവുവരുന്നുണ്ട്. നേരത്തേ ഓട്ടോ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് മറ്റു വരുമാന മാർഗങ്ങളൊന്നും ഇല്ല. ആനക്കയം പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ കെ.എൻ. സൈനുൽ ആബിദ് ചെയർമാനും പാപ്പിനിപ്പാറ എച്ച്.എസ്.എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ എം.കെ. മൊയ്തീൻ കൺവീനറുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.
സൈഫുദ്ദീൻ, ഭാര്യ ഫാത്തിമുന്നീസ എന്നിവരുടെ പേരിൽ ഐ.ഡി.ബി.ഐ ബാങ്ക് മഞ്ചേരി ശാഖയിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 1341104000147491, ഐ.എഫ്.എസ്.സി. IBKL0001341. ഫോൺ: 9846682646 (ചെയർമാൻ), 9895586572 (കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.