മഞ്ചേരി: പടിയിറങ്ങുന്ന കലാലയത്തിലേക്ക് ഒരുപിടി പുസ്തകങ്ങൾ നൽകി വിദ്യാർഥികളുടെ മാതൃക. പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥികളാണ് ക്ലാസ്റൂം ലൈബ്രറിക്ക് കൈ നിറയെ പുസ്തകങ്ങൾ സമ്മാനമായി നൽകിയത്. മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന ജൂനിയർ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങളാണ് പ്രിൻസിപ്പൽ മജീദിനെ ഏൽപിച്ചത്.
സ്കൂളിലെ 129 സയൻസ് വിദ്യാർഥികളിൽ 92 പേരും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി സംസ്ഥാനതലത്തിൽ ശ്രദ്ധേയമായിരുന്നു. അധ്യാപകരായ മൂസകുട്ടി, സകീർ, അബ്ദുൽ ഹമീദ്, ത്വയ്യിബ് അബൂബക്കർ, മുബാറക്ക്, അദ്നാൻ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു. കുട്ടികളുടെ പ്രതിനിധികളായി നബീഹ, അൻഷദ്, മുബഷിറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.