മഞ്ചേരി: കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്നേഹ സാന്ത്വനമായി ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ അധ്യാപകരുടെ 'സ്നേഹപ്പൊതി'.
സ്കൂളിലെ 1200 വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നൽകി. മൂന്നുലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അധ്യാപക പ്രതിനിധികൾ എൻ. മിൻഹ എന്ന വിദ്യാർഥിക്ക് നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു.
ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ബി. ബഷീർ, പഞ്ചായത്ത് അംഗങ്ങളായ യു. മൂസ, കെ.പി. മജീദ്, ജസ്ല കുഞ്ഞിമ്മു, മുരുകൻ, ജസീല ഫിറോസ്, എച്ച്.എം ഇൻചാർജ് എം. റസിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.