മഞ്ചേരി: ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ യുവാവിന് മഞ്ചേരി എൻ.ഡി.പി.എസ് കോടതി നാല് വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. കുറ്റിപ്പുറം പേരശ്ശന്നൂർ കട്ടാച്ചിറ വീട്ടിൽ അഷ്റഫ് അലിയെയാണ് (39) ജഡ്ജി എം.പി ജയരാജ് ശിക്ഷിച്ചത്. 2020 ഒക്ടോബർ 25ന് കൊണ്ടോട്ടി പൊലീസാണ് കോടങ്ങാട്ട് നിന്ന് 4.2 കിലോഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്.
സബ് ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂറാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചില്ല. കൊണ്ടോട്ടി ഇന്‍സ്പെക്ടറായിരുന്ന കെ.എം ബിജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി. ലൈസണ്‍ ഓഫിസർ എസ്.ഐ സുരേഷ്ബാബു പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.