മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിൽ വെള്ളമില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. പൈപ്പ് ലൈൻ തകരാറിലായതാണ് ജലവിതരണം മുടങ്ങാൻ കാരണമായത്. ഇതോടെ വാർഡിലെ രോഗികളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം ലഭിച്ചില്ല.
നിലവിൽ മുറ്റത്ത് താൽക്കാലിക സംഭരണി നിർമിച്ച് ലോറിയിൽ വെള്ളമെത്തിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് റോഡിൽ പൈപ്പ് പൊട്ടിയത്. ബക്കറ്റിലും മറ്റു പാത്രങ്ങളിലുമായി കൂട്ടിരിപ്പുകാർക്ക് പുറത്തെ സംഭരണിയിൽനിന്ന് വെള്ളം വാർഡുകളിലേക്ക് ചുമന്നു കൊണ്ടു പോകേണ്ടിവന്നു. ആശുപത്രി ബ്ലോക്കിന്റെ മൂന്നും നാലും നിലകളിലേക്ക് വെള്ളമെത്തിക്കേണ്ടി വന്നത് കൂട്ടിരിപ്പുക്കാർക്കും പ്രയാസം സൃഷ്ടിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് രോഗികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.