ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മണ്ണാർക്കാട് 25 കിലോ കഞ്ചാവുമായി മൂന്ന്​ പേർ പിടിയിൽ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട്​ 25 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ സ്ക്വാ​ഡ്​ പാ​ല​ക്കാ​ട്‌-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ വി​യ്യ​ക്കു​റു​ശ്ശി​യി​ൽ വെ​ച്ചാ​ണ്​ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ്​ ചൊ​വ്വാ​ഴ്ച രാ​ത്രി പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി​ക​ളാ​യ റി​നീ​ഷ് (29), ഫ​ർ​ഷാ​ദ് (28), ഫെ​ബി​ൻ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​യി​ൽ​നി​ന്ന് കാ​ളി​കാ​വി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വ്.

കാ​റി​െൻറ ഗി​യ​ർ ബോ​ക്സി​ന​ടി​യി​ലെ ര​ഹ​സ്യ അ​റ​യി​ലും സ്​​റ്റെ​പ്പി​നി ട​യ​റി​നു​ള്ളി​ലും ബോ​ണ​റ്റി​നു​ള്ളി​ലും സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. 

Tags:    
News Summary - Mannarkkad with 25 kg of cannabis Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.