മേലാറ്റൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയും അവഗണനയും നിയമസഭയിൽ വിവരിച്ച് നജീബ് കാന്തപുരം എം.എൽ.എ. ആരോഗ്യമേഖലയിൽ മലപ്പുറം ജില്ല നേരിടുന്ന അവഗണനയെ കുറിച്ച് സംസാരിക്കാൻ തുടങ്ങവെയാണ് മേലാറ്റൂർ സി.എച്ച്.സിയുടെ ശോച്യാവസ്ഥ അദ്ദേഹം പരാമർശിച്ചത്. മലപ്പുറം ജില്ല രൂപവത്കരിക്കുന്ന കാലത്തുണ്ടായിരുന്ന സി.എച്ച്സിയിൽ അന്ന് 40ഒാളം രോഗികൾ കിടത്തി ചികിത്സയുണ്ടായിരുന്നു. ഒരേക്കർ സ്ഥലത്ത് വിപുലമായ കെട്ടിട സൗകര്യങ്ങളോടെ നിലവിൽ വന്ന ആശുപത്രിയായിരുന്നു. അഞ്ച് പഞ്ചായത്തുകൾക്ക് കീഴിൽ 32 ഒാളം സബ് സെൻററുകളിൽനിന്ന് നൂറുകണക്കിന് രോഗികൾ ദിവസേന ഒ.പിയിലെത്തിയിരുന്നു.
വൈകുന്നേരം ഒ.പിയോ, ഡോക്ടറില്ലാത്തതിനാൽ രാത്രി കിടത്തി ചികിത്സയുമില്ലാതെ പൂർണമായും ഒരു പ്രേതാലയം പോലെയാണ് സി.എച്ച്.സിയെന്നും എം.എൽ.എ പറഞ്ഞു. അധികൃതരിൽ സമ്മർദം ചെലുത്തി ആശുപത്രിയുടെ ശോച്യാവസ്ഥയും അവഗണനയും പരിഹരിക്കുന്നതിന് മേലാറ്റൂർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം സജീവമായി രംഗത്തുണ്ട്. ഇതിനായി ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. നിലവിലെ ശോച്യാവസ്ഥക്ക് പരിഹാരം കണ്ട് താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഫോറം ഭാരവാഹികൾ എം.എൽ.എയെ കണ്ട് നിവേദനം നൽകിയിരുന്നു. മുമ്പ് ദിനംപ്രതി 500നും 600നും ഇടയിൽ രോഗികൾ ഒ.പിയിലെത്തിയിരുന്നു. കിടത്തിചികിത്സക്കായി ഐ.പി.പി വാർഡുൾപ്പെടെ 20 ബെഡുകളുണ്ടായിരുന്നു. 40ലേറെ രോഗികൾ അഡ്മിറ്റായിരുന്ന കാലത്ത് സജീവമായ പ്രസവ വാർഡുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.