മേലാറ്റൂർ: കഴിഞ്ഞദിവസം മണ്ണാര്‍മലയിൽ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്കെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു. മണ്ണാർമല ആലുങ്ങലിലെ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വിവാഹ സല്‍ക്കാരത്തിനിടെ വരന്റെയും വധുവിന്റെയും നാട്ടുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ ആറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
മണ്ണാര്‍മല സ്വദേശിയുടെയും വണ്ടൂര്‍ സ്വദേശിനിയുടെയും വിവാഹ സല്‍ക്കാരമാണ് ഓഡിറ്റോറിയത്തില്‍ നടന്നിരുന്നത്. മേലാറ്റൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്തു. വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മണ്ണാര്‍മല സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയും മണ്ണാര്‍മല സ്വദേശിയായ യുവാവിന്റെ പരാതിയില്‍ വണ്ടൂർ സ്വദേശികളായ ഏഴുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. വിവാഹ സല്‍ക്കാരത്തിനിടെ മണ്ണാര്‍മല സ്വദേശികളായ എട്ടുപേര്‍ പരാതിക്കാരിയോടും സഹോദരിമാരോടും അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിന് തന്നെയും കൂടെയുണ്ടായിരുന്നവരെയും മർദിച്ച് പരിക്കേല്‍പ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, വിവാഹ സല്‍ക്കാരത്തിനിടെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് വണ്ടൂര്‍ കാപ്പില്‍ സ്വദേശികളായ പന്ത്രണ്ടോളം പേര് മർദിച്ചെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.