മേലാറ്റൂർ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം. ഹനീഫിെൻറ സ്മരണാർഥം മേലാറ്റൂർ കേന്ദ്രമായി സർവിസ് നടത്താൻ വാങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസിന് പണം കണ്ടെത്തുന്നതിനായി മുസ്ലിം ലീഗ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും പി.എം. ഹനീഫ് ചാരിറ്റബ്ൾ ട്രസ്റ്റിെൻറയും സംയുക്താഭിമുഖ്യത്തിൽ മന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
16 ലക്ഷത്തോളം രൂപ സമാഹരിക്കാനായതായി സംഘാടകർ അറിയിച്ചു. ചെലവുകൾ കഴിച്ച് ബാക്കിവരുന്ന തുക ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങുക. പെരിന്തൽമണ്ണ നിയോജക മണ്ഡലം എം.എൽ.എ നജീബ് കാന്തപുരം ചെയർമാനും പി. അബ്ദുൽ ഹമീദ് എം.എൽ.എ രക്ഷാധികാരിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മന്തി ഫെസ്റ്റ് സംഘടിപ്പിച്ചത്.
മേലാറ്റൂർ, എടപ്പറ്റ, കീഴാറ്റൂർ, വെട്ടത്തൂർ, പുലാമന്തോൾ, താഴെക്കോട്, ആലിപ്പറമ്പ്, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിലേക്കും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി പരിധിയിലേക്കും ഭക്ഷണമെത്തിച്ചു നൽകി. 10,000 ഓർഡറുകൾ സ്വീകരിക്കാനാണ് സംഘാടകർ തീരുമാനിച്ചിരുന്നതെങ്കിലും മികച്ച പിന്തുണ ലഭിച്ചതോടെ 17,000 ഓർഡറുകൾ എത്തിച്ചുനൽകി.
മേലാറ്റൂർ വി.കെ കൺവെൻഷൻ സെന്ററിലും വെട്ടത്തൂർ ഹെന്ന ഓഡിറ്റോറിയത്തിലുമായാണ് ഭക്ഷണം തയാറാക്കിയത്. സ്വാഗതസംഘം വർക്കിങ് ചെയർമാൻ റഷീദ് മേലാറ്റൂർ, കൺവീനർ കെ.പി. മുസ്തഫ ദാരിമി, വർക്കിങ് കൺവീനർ ശിഹാബ് കട്ടിലശ്ശേരി, ട്രഷറർ സി. അബ്ദുൽ കരീം, ഭാരവാഹികളായ പി.കെ. അബൂബക്കർ ഹാജി, ബി. മുസമ്മിൽഖാൻ, പി. മുജീബ് റഹ്മാൻ, കോഴിതൊടി ഹമീദ്, ഷിയാസ് വെട്ടത്തൂർ, കെ.എം. ഫത്താഹ്, സി.എം. മുസ്തഫ, പി. സമീർ, യു.ടി. മുൻഷിർ, ഹിഷാം വാഫി, കെ.പി. മുഹമ്മദ്, വി.ടി. ഷംസു, പി. മുസ്തഫ, മൊയ്തീൻകുട്ടി തോരപ്പ, കെ.ടി. ശരീഫ് ഹുദവി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.