മേലാറ്റൂര്‍: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടപ്പറ്റ സ്വദേശിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘത്തെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ ഏപ്പിക്കാട് കുണ്ടംചോലയിലെ പാറമ്മല്‍ മുഹമ്മദാലിയെ (41) തട്ടിക്കൊണ്ടുപോയ കേസില്‍ പോരൂര്‍ തൊടികപ്പുലം സ്വദേശി പുല്ലാണിപ്പൂങ്കയില് ഷാ മസൂദ് (35), ആലപ്പുഴ തൃക്കുന്നുപുഴ സ്വദേശികളായ മംഗലം മാധവമന്ദിരത്തിലെ നിര്‍മല്‍ മാധവ് (32), പതിയാങ്ങര അനീസ് മന്‍സിലിലെ അനീസ് വഹാബ് (33), വെള്ളയൂര്‍ തൊടികപ്പുലം നീലങ്ങാടന്‍ ജാഫര്‍ (42), മുട്ടത്തില്‍ ഉണ്ണി ജമാല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടര്‍ന്ന് മേലാറ്റൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ആര്. രഞ്ജിത്തും സംഘവും നാടുകാണി ചുരത്തില്നിന്നാണ് ഇവരെ പിടികൂടിയത്. പണമിടപാടുമായി ബന്ധപ്പെട്ട് ശനിയാഴ്ച 2.30ഓടെ മുഹമ്മദാലിയെ വീടിന് മുന്നില്‍നിന്ന് വാഹനത്തില്‍ കയറ്റി ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനുകളില്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. പെരിന്തല്‍മണ്ണ കോടതില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പൂക്കോട്ടുംപാടം എസ്.ഐ തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ ലിതീഷ്, സര്‍ജസ്, വിഷ്ണു, മേലാറ്റൂര്‍ സ്റ്റേഷനിലെ സുഭാഷ്, ചന്ദ്രദാസ്, സുരേന്ദ്ര ബാബു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.