മേലാറ്റൂർ: ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി മുതൽ സൗരവെളിച്ചം. വൈദ്യുതി ബോർഡിെൻറ സോളാർ വൈദ്യുതി ഉൽപാദന പദ്ധതിയിലെ 'സൗര ഫേയ്സ് -1'ൽ ഉൾപ്പെടുത്തിയ ജില്ലയിലെ ഏറ്റവും വലിയ പദ്ധതിയാണ് ഇവിടെ പ്രവർത്തനസജ്ജമായത്. കൺസ്യൂമറുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്. 97 കെ.ഡബ്ല്യു ആണ് കപ്പാസിറ്റി. ഉൽപാദനത്തിെൻറ പത്ത് ശതമാനം വൈദ്യുതി ഉപഭോക്താവായ സ്കൂളിന് ലഭിക്കും. വിവിധ കെട്ടിടങ്ങളുടെ മുകളിലാണ് സോളാർ പാനൽ ബോർഡുകൾ സ്ഥാപിച്ചത്.
സൂര്യപ്രകാശത്തിൽ സോളാർ പാനൽ, ഇൻവെർട്ടർ എന്നിവയുടെ സഹായത്താലാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. പദ്ധതിയുടെ ട്രയൽ റൺ സോളാർ എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തി. പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും. ടാറ്റ പവർ കൺസൽട്ടൻസിയാണ് പദ്ധതി പൂർത്തീകരിച്ചത്.
ട്രയൽ റണിന് സോളാർ എക്സിക്യൂട്ടിവ് എൻജിനീയർ അയ്യൂബ് ഖാൻ, സോളാർ നിലമ്പൂർ സർക്കിൾ കോഒാഡിനേറ്റർ പി. ധനീഷ്, അസി. എൻജിനീയർ എസ്. കുഞ്ഞുമോൻ, സെക്ഷൻ കോഒാഡിനേറ്റർ ലിബി ജോൺ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുഗുണ പ്രകാശ്, ടാറ്റ പവർ കൺസൽട്ടൻസി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.