മേലാറ്റൂർ: കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും നിർധന യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കി വേങ്ങൂർ എം.ഇ.എ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. വധുവിന് ഏഴ് പവൻ സ്വർണാഭരണങ്ങളും വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും വിവാഹെചലവുകളും നൽകിയാണ് 'മെഹർ' എന്ന പേരിൽ ചടങ്ങ് നടത്തുന്നത്. എടപ്പറ്റ ആഞ്ഞിലങ്ങാടി മങ്ങാട്ടുതൊടി ചന്ദ്രെൻറ മകൾ അശ്വനിയും തുവ്വൂർ നീലാഞ്ചേരി സ്വദേശി അനീഷും തമ്മിലുള്ള വിവാഹം ശനിയാഴ്ച വധുഗൃഹത്തിൽ നടന്നു.
എല്ലാ വർഷവും കോളജ് ഒാഡിറ്റോറിയത്തിൽ വിപുലമായാണ് വിവാഹം നടക്കാറുള്ളതെങ്കിലും നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ലളിതമായി വധുഗൃഹങ്ങളിലാണ് ചടങ്ങ്. ആഞ്ഞിലങ്ങാടി, മണ്ണാർക്കാട്, മുക്കം, വയനാട്, പാലക്കാട് കോങ്ങാട് എന്നിവിടങ്ങളിലെ ഒാരോ യുവതികളുടെയും ഗൂഡല്ലൂരിലെ രണ്ടുപേരുടെയും വിവാഹമാണ് വിവിധ ദിവസങ്ങളിലായി ഇൗ വർഷം നടക്കുന്നത്.
ഇതുവരെ 51 യുവതികൾക്കാണ് കോളജ് വിദ്യാർഥികൾ മംഗല്യഭാഗ്യമൊരുക്കിയത്. വധുഗൃഹത്തിൽ നടന്ന ചടങ്ങിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ വലിയാട്ടിൽ, വാർഡ് അംഗം ജോർജ് മാസ്റ്റർ, സ്റ്റാഫ് കോഓഡിനേറ്റർമാരായ ഷംസുദ്ദീൻ, പി. സാഹിറ, നസീബ് നാസർ, സ്റ്റുഡൻറ് കോഓഡിനേറ്റർമാരായ അബ്ദുറഹ്മാൻ, ഫാഹിദ് അലി, മുഹമ്മദ് ഇജാസ്, മുഹമ്മദ് ഫായിസ്, അജ്മൽ പർവേശ്, റസീന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.