മലപ്പുറം: മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.
18 പേര്‍ക്കുള്ള 14,74,000 രൂപയാണ് ചൊവ്വാഴ്ച പദ്ധതിയുടെ ചെയര്‍മാന്‍കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറിയത്. പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ കഴിയുന്ന 11 പേര്‍ക്കുമാണ് ആനുകൂല്യം നല്‍കിയത്.
പൂക്കോട്ടൂര്‍, ചീക്കോട്, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ട് പേര്‍ക്കും പോത്ത്കല്ല്, കണ്ണമംഗലം, കുഴിമണ്ണ, കൊണ്ടോട്ടി, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, കാലടി, കൂട്ടിലങ്ങാടി, പൊന്മള, തവനൂര്‍, തെന്നല, പള്ളിക്കല്‍ പഞ്ചായത്തിലെ ഒരോരുത്തര്‍ക്കുമാണ് ചൊവ്വാഴ്ച തുക കൈമാറിയത്.
പാണക്കാട് നടന്ന ചടങ്ങില്‍ ജില്ല ജനറല്‍ സെക്രട്ടറിയും പദ്ധതിയുടെ കണ്‍വീനറുമായ അഡ്വ യു.എ. ലത്തീഫ്, കോഓഡിനേറ്റര്‍ ഇസ്മായില്‍ മൂത്തേടം, മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ കെ. മുഹമ്മദുണ്ണി ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം. അബ്ദുല്ലക്കുട്ടി, സി. മുഹമ്മദാലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, പി.കെ.സി. അബ്ദുറഹിമാന്, കെ.എം. ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.