നവകേരള സദസ്സ്: മലപ്പുറത്ത് പ്ര​ധാ​ന പ്ര​ശ്നം ഗ​താ​ഗ​ത​ക്കു​രു​ക്ക്

സം​സ്ഥാ​ന പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് പ്ര​ധാ​ന വി​ഷ​യം. ഏ​റ്റ​വും വ​ലി​യ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് അ​ങ്ങാ​ടി​പ്പു​റ​ത്താ​ണ്. മ​ങ്ക​ട ഗ​വ. ആ​ശു​പ​ത്രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച് വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്റ​റി​ന്റെ സൗ​ക​ര്യ​ങ്ങ​ള്‍പോ​ലും ഇ​ല്ല. അ​ങ്ങാ​ടി​പ്പു​റം-​വ​ളാ​ഞ്ചേ​രി റോ​ഡ് ത​ക​ര്‍ന്നു​കി​ട​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി ന​ഗ​ര​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പോ​കു​ന്ന ആം​ബു​ല​ന്‍സു​ക​ൾ​പോ​ലും പ്ര​യാ​സ​പ്പെ​ടു​ന്നു. മ​ഞ്ചേ​രി-​മ​ങ്ക​ട-​പെ​രി​ന്ത​ല്‍മ​ണ്ണ റോ​ഡും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍പ്പു​മു​ട്ടു​ന്ന മ​ങ്ക​ട ടൗ​ണും കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ക​സി​പ്പി​ക്ക​ണം.

● പ​രി​യാ​പു​ര​ത്ത് 14 കു​ടും​ബ​ങ്ങ​ള്‍ക്ക് അ​ശാ​സ്ത്രീ​യ​മാ​യി മ​ല​ഞ്ചെ​രു​വി​ല്‍ വീ​ട് നി​ർ​മി​ച്ച​തു മൂ​ലം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി

● മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഭൂ​ര​ഹി​ത​രു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്

● അ​ങ്ങാ​ടി​പ്പു​റം വ​ല​മ്പൂ​രി​ലെ ഫാ​മി​ലി ഹെ​ല്‍ത്ത് സെ​ന്റ​റി​ലും അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളി​ല്ല

● സെ​ന്റ​റി​ന്റെ ബ്രാ​ഞ്ച് അ​ങ്ങാ​ടി​പ്പു​റ​ത്ത് തു​ട​ങ്ങ​ണ​മെ​ന്ന​ത് വ​ര്‍ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം

● മ​ങ്ക​ട ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി കി​ട​ത്തി​ച്ചി​കി​ത്സ​യു​ള്ള ഒ​രു കേ​ന്ദ്ര​മാ​ക്കി മാ​റ്റ​ണം

● പ്ല​സ്ടു സീ​റ്റ് കു​റ​വു​ണ്ട്

● പു​ഴ​ക്കാ​ട്ടി​രി പ​ര​വ​ക്ക​ല്‍ ഐ.​ടി.​ഐ വ​ര്‍ഷ​ങ്ങ​ളാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ

● മ​ങ്ക​ട ഗ​വ. കോ​ള​ജി​ൽ ക​ളി​സ്ഥ​ലം, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ കു​റ​വ്

● കോ​ള​ജ് വ​ള​പ്പി​ലേ​ക്ക് ശ​രി​യാ​യ റോ​ഡി​ല്ല

● കു​ര​ങ്ങ​ന്‍ചോ​ല അ​നി​യ​ന്ത്രി​ത​മാ​യ ക്വാ​റി ക്ര​ഷ​ര്‍ പ്ര​വ​ര്‍ത്ത​നം മൂ​ലം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി

● മ​ക്ക​ര​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ്ഥ​ലം ല​ഭ്യ​മാ​യെ​ങ്കി​ലും നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല

കൊ​ണ്ടു​വ​ര​ണം ഏ​റെ പ​ദ്ധ​തി​ക​ൾ

മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി ഓ​ഫി​സു​ക​ള്‍ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ഫ​റ​ല്‍ ആ​ശു​പ​ത്രി​യാ​യ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. പ്ര​ഖ്യാ​പി​ച്ച സ​ബ്സ്റ്റേ​ഷ​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും പൈ​തൃ​ക ടൂ​റി​സ​ത്തി​ന് പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ണ്ഡ​ലം മു​ന്നോ​ട്ടു​വെ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള റോ​ഡ് അ​ട​ക്ക​മു​ള്ള​വ​യു​ടെ ത​ക​ര്‍ച്ച യാ​ത്രി​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു

● മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്നും സ്വ​പ്‌​നം

● കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം ഫ​ല​പ്ര​ദ​മ​ല്ല

● ബ്ലോ​ക്ക് ആ​ശു​പ​ത്രി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യാ​ക്കി​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​ട്ടി​ല്ല.

● കൊ​ണ്ടോ​ട്ടി 33 കെ.​വി. സ​ബ്‌​സ്‌​റ്റേ​ഷ​നും പു​ളി​ക്ക​ല്‍ 110 കെ.​വി. സ​ബ് സ്റ്റേ​ഷ​നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

● പു​ളി​ക്ക​ല്‍ ച​വി​ട്ടാ​നി കു​ന്ന് റോ​ഡ്, മു​തു​വ​ല്ലൂ​രി​ലെ പ്ര​ധാ​ന​പാ​ത ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു

● കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ത​ക​ര്‍ച്ച​യി​ൽ

● രാ​മ​നാ​ട്ടു​ക​ര-​പാ​ല​ക്കാ​ട് എ​ന്‍.​എ​ച്ച് 966 റോ​ഡി​ന്റെ നി​ല​വി​ലു​ള്ള റോ​ഡി​ന്റെ വി​പു​ലീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല.

● കൊ​ണ്ടോ​ട്ടി മു​ത​ല്‍ മു​സ്‍ലി​യാ​ര​ങ്ങാ​ടി പോ​ത്തു​വെ​ട്ടി​പ്പാ​റ​വ​രെ റോ​ഡ് ത​ക​ർ​ച്ച​യി​ൽ

● ചീ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​നി​യും പൂ​ർ​ണ​മാ​യി ക​മീ​ഷ​ന്‍ ചെ​യ്യാ​നാ​യി​ട്ടി​ല്ല

● ലൈ​ഫ് പ​ദ്ധ​തി സ​ജീ​വ​മാ​ണെ​ങ്കി​ലും നി​ര​വ​ധി ഭ​വ​ന​ര​ഹി​ത​ർ ഇ​പ്പോ​ഴു​മു​ണ്ട്. കൂ​ടു​ത​ൽ ഭ​വ​ന​ര​ഹി​ത​രെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി​യി​ല്ല.

● കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലും വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും കി​ട​ത്തി​ച്ചി​കി​ത്സ വേ​ണം

● വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്‌​സി​ന്റെ പ്ര​വ​ര്‍ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.

● ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ​നി​ര്‍മാ​ർ​ജ​ന​ത്തി​ന് പ​ദ്ധ​തി വേ​ണം

● കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​നി​താ സൗ​ഹൃ​ദ വി​ശ്ര​മ​കേ​ന്ദ്ര​വും പാ​തി​വ​ഴി​യി​ൽ

● മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​രു​ടെ പ്ര​ധാ​ന ക​ര്‍മ​മേ​ഖ​ല​യാ​യി​രു​ന്ന ഇ​വി​ടം പൈ​തൃ​ക ടൂ​റി​സ​ത്തി​ന് സാ​ധ്യ​ത

● വ​ലി​യ​തോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ഖ്യാ​പി​ച്ച ജ​ല​ടൂ​റി​സം പ​ദ്ധ​തി​യും വാ​ക്കി​ലൊ​തു​ങ്ങി.

സാ​ധ്യ​ത​യു​ടെ കോ​ട്ട; കു​ന്നോ​ളം മോ​ഹം

മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ് കോ​ട്ട​ക്കു​ന്ന്. ആ​ഘോ​ഷ വേ​ള​ക​ളി​ൽ ആ​യി​ര​ങ്ങ​ളാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലെ ഈ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള കോ​ട്ട​ക്കു​ന്നി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യും.

ബ്രി​ട്ടീ​ഷു​കാ​ർ വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​വി​ടെ​വെ​ച്ചാ​ണ്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചി​ല പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‍ക​രി​ച്ചി​ട്ടു​ണ്ട്.

പ​രി​മി​തി​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി

താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥ​ല​പ​രി​മി​തി​യി​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ൽ, വെൻറി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ഡോ​ക്ട​ർ​മാ​രെ​യും സ്റ്റാ​ഫ് ന​ഴ്സി​നെ​യും നി​യ​മി​ക്ക​ൽ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ന് സ്ഥ​ലം അ​നു​വ​ദി​ക്ക​ൽ, ആ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് ബാ​ങ്ക് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്.

കു​ടി​വെ​ള്ള പ​ദ്ധ​തി

മ​ല​പ്പു​റം ന​ഗ​ര​ത്തി​നും കോ​ഡൂ​ർ, കൂ​ട്ടി​ല​ങ്ങാ​ടി, മ​ക്ക​ര​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന നാ​മ്പ്രാ​ണി ത​ട​യ​ണ അ​ഞ്ചു മാ​സ​മാ​യി നി​ർ​മാ​ണം നി​ല​ച്ച സ്ഥി​തി​യി​ൽ. ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പ​ണി നി​ർ​ത്തി​വെ​ച്ച​ത്. ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നി​ല​വി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ 28 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു ത​ട​യ​ണ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും ചോ​ർ​ച്ച മൂ​ലം വെ​ള്ളം സം​ഭ​രി​ക്കാ​നാ​കു​ന്നി​ല്ല.

വ​നി​ത കോ​ള​ജി​ന് ഇ​നി​യും വേ​ണം കെ​ട്ടി​ടം

2015-16 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഗ​വ. വ​നി​ത കോ​ള​ജ് ഇ​പ്പോ​ഴും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് ര​ണ്ടു​നി​ല കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യ​മി​ല്ല. കി​ഫ്ബി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 15.69 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​ക്കു​ന്നി​ലെ ​െഡ്ര​യി​നേ​ജ്

കോ​ട്ട​ക്കു​ന്നി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ഖ്യാ​പി​ച്ച െഡ്ര​യി​നേ​ജ് ഇ​പ്പോ​ഴും ഫ​യ​ലി​ലു​റ​ങ്ങു​ക​യാ​ണ്. കോ​ട്ട​ക്കു​ന്നി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ന്‍ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള വെ​ള്ളം ഒ​ഴു​കു​ന്ന ചാ​ലി​ന്റെ വീ​തി​യും ആ​ഴ​വും വ​ര്‍ധി​പ്പി​ച്ച് െഡ്ര​യി​നേ​ജ് വ​ഴി കോ​ട്ട​പ്പ​ടി വ​ലി​യ തോ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മു​ന്നേ​റാ​ൻ ഇ​നി​യു​മേ​റെ

ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ എ​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലാ​ണ്. 2013ൽ ​മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കി ഉ​യ​ർ​ത്തി​യ മ​ഞ്ചേ​രി​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ​ക​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ല. സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി വ്യ​വ​സാ​യി വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച മി​ഷ​ൻ 500 പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു. ഒ​ട്ടേ​റെ വ​നി​ത​ൾ​ക്ക് ജോ​ലി ന​ൽ​കാ​നും സാ​ധി​ച്ചു.

● മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും ഡോ​ക്ട​ർ​മാ​രും വേ​ണം. സ്ഥ​ല​പ​രി​മി​തി​യും ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്

● സ്വ​കാ​ര്യ എ​യ്ഡ​ഡ് കോ​ള​ജ് ഉ​ണ്ടെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജി​ല്ല

● വേ​ന​ൽ​ക്കാ​ല​ത്ത് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലും കു​ടി​വെ​ള്ള ക്ഷാ​മം

● 16 കോ​ടി ചെ​ല​വി​ൽ ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ മാ​റ്റു​ന്ന പ്ര​വൃ​ത്തി നാ​ല് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പാ​തി​വ​ഴി​യി​ൽ

● ത​ട​പ്പ​റ​മ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യും നീ​ളു​ന്നു

● നി​ല​മ്പൂ​ർ റോ​ഡ് കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്നു. നാ​ടു​കാ​ണി -പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് ന​വീ​ക​ര​ണം നി​ല​ച്ചു

● 2012ൽ ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ജ​സീ​ല ജ​ങ്ഷ​ൻ മേ​ൽ​പാ​ലം പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടി​ല്ല.

● വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച മ​ഞ്ചേ​രി - ഒ​ലി​പ്പു​ഴ റോ​ഡി​ന്റെ പ്ര​വൃ​ത്തി​യും വൈ​കു​ന്നു.

● ചെ​ര​ണി ടൂ​റി​സം ഉ​ദ്യാ​ൻ ഉ​ണ്ടെ​ങ്കി​ലും ആ​ളു​ക​ളെ​ത്തു​ന്ന​ത് കു​റ​വാ​ണ്. ഡി.​ടി.​പി.​സി​ക്ക് കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്ത​നം

Tags:    
News Summary - Navakerala sadass- The main issue is the traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.