നിലമ്പൂർ: നിർദിഷ്ട നിലമ്പൂർ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തിട്ടുള്ള കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക നൽകാനായി 34.15 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലൻ. ബൈപാസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പി.വി. അൻവർ എം.എൽ.എ കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കെ.എൻ.ജി റോഡിൽ ഒ.സി.കെ ഓഡിറ്റോറിയം മുതൽ വെളിയംതോട് വരെ ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലുള്ള ബൈപാസ് റോഡിന് റിവേഴ്സ് എസ്റ്റിമേറ്റ് പ്രകാരം 140.43 കോടി രൂപ സർക്കാർ പരിഗണനയിലുണ്ട്. ഇതിൽ സ്ഥലം ഏറ്റെടുക്കാനും ഭൂ ഉടമകൾക്ക് നഷ് ടപരിഹാര തുക നൽകാനുമായി തവണകളായി 35 കോടി രൂപ പൊതുമരാമത്തിന് നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക എസ്റ്റിമേറ്റ് ലഭ്യമായിട്ടില്ല.
ഇത് സമർപ്പിക്കാൻ പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറക്ക് രണ്ടാംഘട്ട പ്രവൃത്തിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള തുക അനുവദിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഒ.സി.കെ മുതൽ മുക്കട്ട വരെയുള്ള 4.3 കിലോമീറ്റർ ഒന്നാംഘട്ട പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. 30 മീറ്റര്‍ വീതിയിലാണ് ബൈപാസ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.