ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്ത്​ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

നി​ല​മ്പൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ.വ​ഴി​ക്ക​ട​വ് പു​ന്ന​ക്ക​ൽ ഒ​റ്റ​ക​ത്ത് യൂ​സ​ഫി​നെ​യാ​ണ്​ (49) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​രാ​ജീ​വ്‌ കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ലം, ജോ​ലി സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന്​ ആ​ളി​ല്ലാ​ത്ത സ​മ​യം നോ​ക്കി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്​​ടി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വ​ഴി​ക്ക​ട​വ് ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ഫോ​ണും പ​ണ​വും മോ​ഷ​ണം പോ​യി​രു​ന്നു.

വ​ഴി​ക്ക​ട​വ് എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ, കെ. ​ശി​വ​ൻ, എ​സ്.​സി.​പി.​ഒ കെ.​കെ. സു​നി​ൽ, സി.​പി.​ഒ റി​യാ​സ് ചീ​നി, മ​ൻ​സൂ​ർ അ​ലി, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ നി​ല​മ്പൂ​ർ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Home Theft of Other State Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.