ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം: പ്രതി പിടിയിൽ
text_fieldsനിലമ്പൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.വഴിക്കടവ് പുന്നക്കൽ ഒറ്റകത്ത് യൂസഫിനെയാണ് (49) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ കെ. രാജീവ് കുമാർ അറസ്റ്റ് ചെയ്തത്.
തൊഴിലാളികളുടെ താമസ സ്ഥലം, ജോലി സ്ഥലം എന്നിവിടങ്ങളിൽ കറങ്ങി നടന്ന് ആളില്ലാത്ത സമയം നോക്കി പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി വഴിക്കടവ് ലോഡ്ജിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണും പണവും മോഷണം പോയിരുന്നു.
വഴിക്കടവ് എസ്.ഐ ജയകൃഷ്ണൻ, കെ. ശിവൻ, എസ്.സി.പി.ഒ കെ.കെ. സുനിൽ, സി.പി.ഒ റിയാസ് ചീനി, മൻസൂർ അലി, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.