മുക്കട്ട ഗവ. എൽ.പി സ്കൂൾ സർക്കാർ ഉടമസ്ഥതയിലെന്ന് പ്രഖ്യാപിക്കണം

നി​ല​മ്പൂ​ർ: മു​ക്ക​ട്ട ഗ​വ. എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ട​വും അ​നു​ബ​ന്ധ​സ്ഥ​ല​വും സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​യ​തും പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലും കൈ​വ​ശ​ത്തി​ലു​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സം, റ​വ​ന്യൂ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ർ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കും ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. മ​നോ​ജ്കു​മാ​ർ, ക​മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്കൂ​ൾ കെ​ട്ടി​ട​വും സ്ഥ​ല​വും കൈ​ക്ക​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ർ​ട്ട് ര​ണ്ട് മാ​സ​ത്തി​ന​കം ക​മീ​ഷ​ന് സ​മ​ർ​പ്പി​ക്ക​ണം.

1936ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​ണ് മു​ക്ക​ട്ട ഗ​വ. എ​ൽ.​പി സ്കൂ​ൾ. കെ​ട്ടി​ട​ന​മ്പ​ർ മു​നി​സി​പ്പ​ൽ ര​ജി​സ്റ്റ​റി​ൽ ചേ​ർ​ത്തി​ട്ടി​ല്ല. റീ​സ​ർ​വേ​ക്ക് മു​മ്പേ നി​കു​തി​യ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫി​സി​ലും ല​ഭ്യ​മ​ല്ല. നി​കു​തി ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​ൽ അ​പാ​ക​ത വ​ന്നി​ട്ടു​ണ്ടെ​ന്ന് സ​ർ​വേ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

നി​ല​വി​ലെ രേ​ഖ​ക​ളി​ൽ അ​പാ​ക​ത കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​വ​ന്യൂ, വി​ദ്യാ​ഭ്യാ​സം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ ചേ​ർ​ന്നു​ള്ള സ​മി​തി ഈ ​വി​ഷ​യം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. സ്കൂ​ൾ കെ​ട്ടി​ടം ന​ന്നാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സാ​ധി​ച്ചി​ട്ടി​ല്ല.

ത​ങ്ങ​ളു​ടെ വി​ദ്യാ​ല​യ​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഒ​റ്റ ക്ലാ​സ് മു​റി പോ​ലു​മി​ല്ല. ചു​റ്റു​മു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ ന​ല്ല ചി​ത്ര​ങ്ങ​ളോ​ട് കൂ​ടി​യ ചു​മ​രു​ക​ളും ന​ല്ല ടൈ​ലും പ​തി​ച്ച​വ​യാ​ണ്. ഈ ​വി​ദ്യാ​ല​യം മാ​ത്രം പു​തു​ക്കി പ​ണി​യു​ന്നി​ല്ല. ഞ​ങ്ങ​ൾ​ക്കും മ​റ്റു​ള്ള​വ​രെ​പ്പോ​ലെ ന​ല്ല വി​ദ്യാ​ല​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര‍്യം ഒ​രു​ക്കി ത​ര​ണ​മെ​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

Tags:    
News Summary - Mukatta Govt. LP school should be declared government owned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.