നിലമ്പൂർ: കേരള–തമിഴ്നാട് അതിർത്തി പങ്കിടുന്ന നാടുകാണി ചുരം അന്തർസംസ്ഥാന പാത ഇനിമുതൽ കാമറ നിരീക്ഷണത്തിൽ. നികുതിവെട്ടിപ്പ് കണ്ടുപിടിക്കാൻ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പാണ് ചുരം പാതയിൽ അത്യാധുനിക സംവിധാനത്തോടെയുള്ള കാമറകൾ സ്ഥാപിച്ചത്.
ചുരം താഴ്വാരത്തിലെ എക്സൈസ് ചെക്ക്പോസ്റ്റിന് ചേർന്ന് റോഡിന് നടുവിലായി അഞ്ച് കാമറകളാണ് സ്ഥാപിച്ചത്.
ഇരുഭാഗങ്ങളിലേക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറക്കണ്ണുകളുണ്ടാവും. നിലമ്പൂർ കേന്ദ്രീകരിച്ച് കൺട്രോൾ യൂനിറ്റ് സ്ഥാപിക്കും.
നിരീക്ഷണത്തിൽ സംശയമുള്ള ചരക്കുവാഹനങ്ങളിൽ പരിശോധന നടത്താൻ കൺട്രാൾ യൂനിറ്റിൽനിന്ന് സ്ക്വാഡുകൾക്ക് നിർദേശം നൽകും. ചുരം വഴി നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് അത്യാധുനിക സംവിധാനം ഒരുക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാർ എടുത്തിട്ടുള്ളത്. ചൊവ്വാഴ്ച കാമറകൾ സ്ഥാപിച്ചു. കൺട്രോൾ യൂനിറ്റ് അടുത്ത ദിവസം സജ്ജമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.