നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെയിൽ പാ​ത വൈ​ദ‍്യു​തീ​ക​ര​ണം: തൂ​ൺ സ്ഥാ​പി​ക്ക​ൽ 13 കി​ലോമീറ്റർ പിന്നിട്ടു

നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ റെയിൽ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി പുരോഗതിയിൽ. ചെറുകരയിൽനിന്നും അങ്ങാടിപുറത്തുനിന്നും രണ്ട് ഭാഗങ്ങളിൽ നിന്നാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഒക്ടോബറിൽ പൂർത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വൈദ‍്യുതി തൂൺ നാട്ടലാണ് ഇപ്പോൾ നടക്കുന്നത്.

കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്യൽ 13 കിലോമീറ്റർ പിന്നിട്ടു. ഇരുമ്പ് കമ്പി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന പ്രവൃത്തിയാണ് പുരോഗമിച്ചുവരുന്നത്. 1300 തൂണുകളിലായാണ് കാന്റി ലിവർ രീതിയിൽ വൈദ്യുതിക്കമ്പികൾ കടന്നുപോകുക. പ്രധാന ഓഫിസുകളുടെ നിർമാണം, ഫ്ലാറ്റ് ഫോം നവീകരണം എന്നിവക്കും തുടക്കമിട്ടു. ചീഫ് പ്രോജക്ട് ഡയറക്ടർ (ചെന്നൈ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷൻ) ആണ് നോഡൽ ഏജൻസി. പാലക്കാട് റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയറാണ് മേൽനോട്ട ചുമതല വഹിക്കുന്നത്.

പാതയിലെ വൈദ‍്യുതീകരണത്തിന് മുടങ്ങാതെ വൈദ‍്യുതി ലഭിക്കാൻ ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിൽ നിർമിക്കും. കെ.എസ്.ഇ.ബി മേലാറ്റൂര്‍ 110 കെ.വി സബ് സ്റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുറിശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവ സ്വിച്ചിങ് സ്റ്റേഷനുകളാക്കും. ടവര്‍ വാഗണ്‍ ഷെഡും, ഓവര്‍ഹെഡ് എക്വിപ്മെന്‍റ് ഡിപ്പോയും, ഓഫിസും, ക്വാര്‍ട്ടേഴ്സുകളും നിലമ്പൂരില്‍ വരും.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയാണ് വൈദ‍്യുതീകരണത്തിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കേന്ദ്രസർക്കാറിന്‍റെ കഴിഞ്ഞ ബജറ്റിലാണ് പദ്ധതിക്കായി 53 കോടി രൂപ അനുവദിച്ചത്. ഇന്ധനച്ചെലവ്, മലിനീകരണം എന്നിവ കുറയ്ക്കാനും കൂടുതൽ ശക്തിയുള്ള എൻജിനുകൾ ഓടിക്കാനും പാതയിലെ ചക്രം തെന്നൽ ഒഴിവാക്കാനും വൈദ്യുതീകരണം കൊണ്ടാവും.

1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിൽ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഇത് ഒരു മണിക്കൂറോളമായി കുറയും. ഷൊർണൂരിൽ നിന്നും നിലമ്പൂർ വരെയുള്ള 67 കിലോമീറ്റർ ദൂരം വൈദ‍്യുതീകരിക്കുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷൻ പൂർണമായും വൈദ‍്യുത പാതകളാവും. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്‍റെ 40 ശതമാനം കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത എൻജിൻ എന്ന ഖ്യാതിയുമുണ്ട്‌.

നേട്ടങ്ങൾ:
• പാ​ത​യി​ലെ ഇ​ന്ധ​ന ചെ​ല​വ് 40 ശ​ത​മാ​ന​ത്തോ​ളം കു​റ​യും.
• പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ഏ​ക ഒ​റ്റ​പ്പെ​ട്ട ഡീ​സ​ല്‍ തു​രു​ത്ത് എ​ന്ന സ്ഥി​തി മാ​റും.
• വ​ഴി​യി​ല്‍ ഡീ​സ​ല്‍ എ​ൻ​ജി​ന്‍ ത​ക​രാ​റി​ല്‍ ആ​യാ​ല്‍ പ​ക​രം ഡീ​സ​ല്‍ എ​ൻ​ജി​ന്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നോ ഈ​റോ​ഡ് നി​ന്നോ വ​രേ​ണ്ട സ്ഥി​തി ഒ​ഴി​വാ​കും.
• പാ​സ​ഞ്ച​ര്‍ വ​ണ്ടി​ക​ള്‍ക്ക് പ​ക​രം കൂ​ടു​ത​ല്‍ സ്പീ​ഡി​ല്‍ ഓ​ടു​ന്ന മെ​മു വ​ണ്ടി​ക​ള്‍ ഓ​ടി​ക്കാം.
• വ​ഴി​യോ​ര സ്റ്റേ​ഷ​നു​ക​ളി​ല്‍ പെ​ട്ടെ​ന്ന് നി​ര്‍ത്തി എ​ടു​ത്ത് പോ​കാ​ന്‍ പ​റ്റു​ന്ന മെ​മു വ​ണ്ടി​ക​ള്‍ വ​ന്നാ​ല്‍ ഓ​ട്ട​ത്തി​ല്‍ സ​മ​യ​ലാ​ഭം ഉ​ണ്ടാ​കും.
• മെ​മു വ​ണ്ടി​ക​ള്‍ക്ക് എ​ൻ​ജി​ന്‍ തി​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​മ്പൂ​രെ​ത്തി 20 മി​നി​റ്റ് കി​ട​ക്കാ​തെ അ​ഞ്ച്​ മി​നി​റ്റ് കൊ​ണ്ട് മ​ട​ക്ക ട്രി​പ്പ് തു​ട​ങ്ങാം.
• ഷൊ​ർ​ണൂ​രി​ല്‍ വ​ന്ന് അ​വ​സാ​നി​ക്കു​ന്ന എ​റ​ണാ​കു​ളം -ഷൊ​ർ​ണൂ​ര്‍ മെ​മു, കോ​യ​മ്പ​ത്തൂ​ര്‍ -ഷൊ​ർ​ണൂ​ര്‍ മെ​മു എ​ന്നീ വ​ണ്ടി​ക​ള്‍ നി​ല​മ്പൂ​ര്‍ക്ക് നീ​ട്ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കും.
Tags:    
News Summary - Nilambur-Shornur railway line eletrification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.