നി​ല​മ്പൂ​ർ-ഷൊ​ർ​ണൂ​ർ റെ​യി​ൽ പാ​ത​യി​ൽ പ​ക​ൽ സ​ർ​വി​സി​ന് പ്ര​തീ​ക്ഷ​യേ​റി

നി​ല​മ്പൂ​ർ: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ താ​ൽ​ക്കാ​ലി​ക​മാ​യി 20 പേ​രെ നി​യ​മി​ച്ച​തോ​ടെ നി​ല​മ്പൂ​ർ- ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത​യി​ൽ പ​ക​ൽ സ​ർ​വി​സി​ൽ ചി​ല​ത് പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധ‍്യ​ത​യേ​റി. ട്രെ​യി​ൻ ടൈം ​ഗ്രൂ​പ് അ​ഡ്മി​ൻ സ​ലീം ചു​ങ്ക​ത്ത്, പി.​പി. സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വ​ർ ചൊ​വ്വാ​ഴ്ച പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ തൃ​ലോ​ക് കോ​ത്ത​രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ പാ​സ​ഞ്ച​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ഏ​ഴ് ട്രെ​യി​നു​ക​ളു​ടെ 14 സ​ർ​വി​സാ​ണ് പാ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് മൂ​ലം സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച ശേ​ഷം പ​ക​ൽ ട്രെ​യി​നു​ക​ളൊ​ന്നും പാ​ത​യി​ൽ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

നി​ർ​ത്തി​വെ​ച്ച പ​ക​ൽ ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ‍്യ​പ്പെ​ട്ട് നി​ല​മ്പൂ​ർ സ്​​റ്റേ​ഷ​നി​ൽ നി​ല​മ്പൂ​ർ- മൈ​സൂ​ർ റെ​യി​ൽ​വേ ആ​ക്​​ഷ​ൻ കൗ​ൺ​സി​ലി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​ലേ സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു

Tags:    
News Summary - On the Nilambur-Shornur railway line Expected day service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.