നിലമ്പൂർ: ഒക്ടോബർ അവസാനത്തോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഷൊർണൂർ -നിലമ്പൂർ പാതയിലെ വൈദ്യുതീകരണത്തിന് മുടങ്ങാതെ വൈദ്യുതി ലഭിക്കാൻ മേലാറ്റൂരില്‍ ട്രാക്ഷന്‍ സബ് സ്റ്റേഷന് (ടി.എസ്.എസ്) നിര്‍മിക്കും. കെ.എസ്.ഇ.ബി മേലാറ്റൂര്‍ 110 കെ.വി സബ് സ്റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുറിശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവ സ്വിച്ചിങ് സ്റ്റേഷനുകളാക്കും. ടവര്‍ വാഗണ്‍ ഷെഡും ഓവര്‍ഹെഡ് എക്യുപ്മെന്റ് ഡിപ്പോയും ഓഫിസും ക്വാര്‍ട്ടേഴ്സുകളും നിലമ്പൂരില്‍ വരും. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയാണ് വൈദ്യുതീകരണത്തിന് കരാര്‍ ഏറ്റെടുത്തത്. ഷൊർണൂരിൽനിന്ന് നിലമ്പൂർ വരെയുള്ള 70 കിലോമീറ്റർ വൈദ്യുതീകരിക്കുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷൻ പൂർണമായും വൈദ്യുതി പാതകളാവും.
പൂര്‍ത്തിയാകുമ്പോള്‍ പാതക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍
പാതയിലെ ഇന്ധനച്ചെലവ് 40 ശതമാനത്തോളം കുറയും
പാലക്കാട് ഡിവിഷനിലെ ഏക ഒറ്റപ്പെട്ട ഡീസല്‍ തുരുത്ത് എന്ന സ്ഥിതി മാറും
വഴിയില്‍ ഡീസല്‍ എൻജിന് തകരാറിലായാല്‍ പകരം ഡീസല്‍ എൻജിന് എറണാകുളത്തുനിന്നോ ഈറോഡുനിന്നോ വരേണ്ട സ്ഥിതി ഒഴിവാകും
പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം കൂടുതല്‍ സ്പീഡില്‍ ഓടുന്ന മെമു വണ്ടികള്‍ ഓടിക്കാം
വഴിയോര സ്റ്റേഷനുകളില്‍ പെട്ടെന്ന് നിര്‍ത്തി എടുത്ത് പോകാന്‍ പറ്റുന്ന മെമു വണ്ടികള്‍ വന്നാല്‍ ഓട്ടത്തില്‍ സമയലാഭം ഉണ്ടാകും
മെമു വണ്ടികള്‍ക്ക് എൻജിന് തിരിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ നിലമ്പൂരിലെത്തി 20 മിനിറ്റ് കിടക്കാതെ അഞ്ച് മിനിറ്റുകൊണ്ട് മടക്ക ട്രിപ് തുടങ്ങാം
ഷൊർണൂരില്‍ വന്ന് അവസാനിക്കുന്ന എറണാകുളം -ഷൊർണൂര്‍ മെമു, കോയമ്പത്തൂര്‍ -ഷൊർണൂര്‍ മെമു എന്നീ വണ്ടികള്‍ നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യത വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.