Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightഷൊർണൂർ-നിലമ്പൂർ പാത...

ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം: ഒക്ടോബറിൽ പൂർത്തിയായേക്കും

text_fields
bookmark_border
ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം:  ഒക്ടോബറിൽ പൂർത്തിയായേക്കും
cancel

നി​ല​മ്പൂ​ർ: ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ‍്യ​മി​ടു​ന്ന ഷൊ​ർ​ണൂ​ർ -നി​ല​മ്പൂ​ർ പാ​ത​യി​ലെ വൈ​ദ‍്യു​തീ​ക​ര​ണ​ത്തി​ന് മു​ട​ങ്ങാ​തെ വൈ​ദ‍്യു​തി ല​ഭി​ക്കാ​ൻ മേ​ലാ​റ്റൂ​രി​ല്‍ ട്രാ​ക്​​ഷ​ന്‍ സ​ബ് സ്റ്റേ​ഷ​ന്‍ (ടി.​എ​സ്.​എ​സ്) നി​ര്‍മി​ക്കും. കെ.​എ​സ്.​ഇ.​ബി മേ​ലാ​റ്റൂ​ര്‍ 110 കെ.​വി സ​ബ് സ്റ്റേ​ഷ​നു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കും. വാ​ടാ​നാം​കു​റി​ശ്ശി, അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​മ്പ​ലം എ​ന്നി​വ സ്വി​ച്ചി​ങ്​ സ്റ്റേ​ഷ​നു​ക​ളാ​ക്കും. ട​വ​ര്‍ വാ​ഗ​ണ്‍ ഷെ​ഡും ഓ​വ​ര്‍ഹെ​ഡ് എ​ക്യു​പ്മെ​ന്‍റ് ഡി​പ്പോ​യും ഓ​ഫി​സും ക്വാ​ര്‍ട്ടേ​ഴ്സു​ക​ളും നി​ല​മ്പൂ​രി​ല്‍ വ​രും. ലാ​ര്‍സ​ന്‍ ആ​ന്‍ഡ് ടൂ​ബ്രോ ക​മ്പ​നി​യാ​ണ് വൈ​ദ‍്യു​തീ​ക​ര​ണ​ത്തി​ന് ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് നി​ല​മ്പൂ​ർ വ​രെ​യു​ള്ള 70 കി​ലോ​മീ​റ്റ​ർ വൈ​ദ‍്യു​തീ​ക​രി​ക്കു​ന്ന​തോ​ടെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ പൂ​ർ​ണ​മാ​യും വൈ​ദ‍്യു​തി പാ​ത​ക​ളാ​വും.

പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ പാ​ത​ക്ക് ഉ​ണ്ടാ​കു​ന്ന നേ​ട്ട​ങ്ങ​ള്‍
പാ​ത​യി​ലെ ഇ​ന്ധ​ന​ച്ചെ​ല​വ് 40 ശ​ത​മാ​ന​ത്തോ​ളം കു​റ​യും
പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ഏ​ക ഒ​റ്റ​പ്പെ​ട്ട ഡീ​സ​ല്‍ തു​രു​ത്ത് എ​ന്ന സ്ഥി​തി മാ​റും
വ​ഴി​യി​ല്‍ ഡീ​സ​ല്‍ എ​ൻ​ജി​ന്‍ ത​ക​രാ​റി​ലാ​യാ​ല്‍ പ​ക​രം ഡീ​സ​ല്‍ എ​ൻ​ജി​ന്‍ എ​റ​ണാ​കു​ള​ത്തു​നി​ന്നോ ഈ​റോ​ഡു​നി​ന്നോ വ​രേ​ണ്ട സ്ഥി​തി ഒ​ഴി​വാ​കും
പാ​സ​ഞ്ച​ര്‍ വ​ണ്ടി​ക​ള്‍ക്ക് പ​ക​രം കൂ​ടു​ത​ല്‍ സ്പീ​ഡി​ല്‍ ഓ​ടു​ന്ന മെ​മു വ​ണ്ടി​ക​ള്‍ ഓ​ടി​ക്കാം
വ​ഴി​യോ​ര സ്റ്റേ​ഷ​നു​ക​ളി​ല്‍ പെ​ട്ടെ​ന്ന് നി​ര്‍ത്തി എ​ടു​ത്ത് പോ​കാ​ന്‍ പ​റ്റു​ന്ന മെ​മു വ​ണ്ടി​ക​ള്‍ വ​ന്നാ​ല്‍ ഓ​ട്ട​ത്തി​ല്‍ സ​മ​യ​ലാ​ഭം ഉ​ണ്ടാ​കും
മെ​മു വ​ണ്ടി​ക​ള്‍ക്ക് എ​ൻ​ജി​ന്‍ തി​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​മ്പൂ​രി​ലെ​ത്തി 20 മി​നി​റ്റ് കി​ട​ക്കാ​തെ അ​ഞ്ച്​ മി​നി​റ്റു​കൊ​ണ്ട് മ​ട​ക്ക ട്രി​പ് തു​ട​ങ്ങാം
ഷൊ​ർ​ണൂ​രി​ല്‍ വ​ന്ന് അ​വ​സാ​നി​ക്കു​ന്ന എ​റ​ണാ​കു​ളം -ഷൊ​ർ​ണൂ​ര്‍ മെ​മു, കോ​യ​മ്പ​ത്തൂ​ര്‍ -ഷൊ​ർ​ണൂ​ര്‍ മെ​മു എ​ന്നീ വ​ണ്ടി​ക​ള്‍ നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayelectrification
News Summary - Shornur-Nilambur railway Electrification
Next Story