നിലമ്പൂർ: ഭൗമ സൂചിക പദവി ലഭിച്ച നിലമ്പൂർ തേക്കിനോട് ബഹുമാനസൂചകമായി തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. മഞ്ചേരി ഡിവിഷൻ തയാറാക്കിയ കവർ ഉത്തര മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമല ദേവി പ്രകാശനം ചെയ്തു. നിലമ്പൂർ ടീക് ഹെറിറ്റേജ് സൊസൈറ്റി ട്രഷറർ മദാരി ഷൗക്കത്ത് ഏറ്റുവാങ്ങി.
ചടങ്ങ് പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ ലോഗോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കി. പി.വി. അബ്ദുൽ വഹാബ് എം.പിയിൽനിന്ന് പ്രസിഡൻറ് ടി.കെ. അബ്ദുല്ലക്കുട്ടി, സെക്രട്ടറി കെ.എം. രഘുനാഥ് എന്നിവർ ഏറ്റുവാങ്ങി. ചാലിയാർ പഞ്ചായത്തിലെ വാർഡ് ഏഴിന് ഭീമ ഗ്രാമ യോജന ഇൻഷുറൻസ് അംഗീകാരം വഹാബ് എം.പി പ്രഖ്യാപിച്ചു.
തിരുവാലിയിലെ വാർഡ് രണ്ടിന് സുകന്യ സുമൃദ്ധി യോജന പുരസ്കാരം ടി. നിർമല ദേവി സമ്മാനിച്ചു. നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം, ചാലിയാർ പഞ്ചായത്ത് പ്രസിഡൻറ് പി. മനോഹരൻ, നോർത്ത് ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ, മഞ്ചേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് കെ. ഗീത, അസി. സൂപ്രണ്ട് കെ. ബിന്ദു എന്നിവർ സംസാരിച്ചു. നിലമ്പൂർ ടീക് ഹെറിറ്റേജ് സൊസൈറ്റി, കെ.എഫ്.ആർ.ഐ, വനം വകുപ്പ് എന്നിവയുടെ ശ്രമഫലമായി 2016 ജനുവരി 18ന് ആണ് നിലമ്പൂർ തേക്കിന് ഭൗമസൂചിക പദവി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.