നിലമ്പൂർ: വഴിക്കടവ് റേഞ്ച് വനത്തിലെ പുഞ്ചക്കൊല്ലിയിൽ ആന ചെരിഞ്ഞത് പുഴകടക്കുന്നതിനിടെ വീണ് പരിക്കേറ്റതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോഴിക്കോട് ഡിവിഷന് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തിലാണ് ജഡം തിങ്കളാഴ്ച വൈകീട്ടോടെ പോസ്റ്റ്മോർട്ടം നടത്തിയത്.
ഞായറാഴ്ച വൈകുന്നേരമാണ് പുന്നപ്പുഴയുടെ പ്രധാന കൈവരിയായ കാന്തപ്പുഴയിൽ 10 വയസ്സ് തോന്നിക്കുന്ന മോഴയാനയുടെ ജഡം കണ്ടത്. ആനയുടെ മസ്തിഷ്കത്തിൽ മുറിവുണ്ട്. ഒഴുക്കുള്ള പുഴ നീന്തിക്കടക്കുന്നതിനിടെ വീണ് പാറയിൽ തട്ടി പരിക്കേറ്റതാണെന്നാണ് കരുതുന്നത്.
വഴിക്കടവ് റേഞ്ച് ഓഫിസര്‍ കെ.പി.എസ് ബോബികുമാറിന്റെ നേതൃത്വത്തിലെ വനപാലകസംഘം ജഡം സംസ്കരിച്ചു. നിലമ്പൂർ വനത്തിൽ ഒരാഴ്ചക്കിടെ രണ്ട് കുട്ടികളടക്കം ആറ് കാട്ടാനകളാണ് ചെരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.