നിലമ്പൂർ: പുല്ല് മേഞ്ഞു നടക്കുന്നതിനിടെ കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസ് വളൻറിയർമാരും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം.
നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ വീട്ടിച്ചാൽ സ്വദേശി കൊയപ്പതൊടി വീട്ടിൽ ആനന്ദ് ശ്രീധരെൻറ ഉടമസ്ഥതയിലുള്ള ഒമ്പത് വയസ്സുള്ള കുതിരയാണ് വീട്ടിച്ചാൽ-രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണത്. ഇടുങ്ങിയ ഓടയിൽനിന്ന് കുതിരയെ രക്ഷപ്പെടുത്താൻ നാട്ടുകാരും ഉടമസ്ഥരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ നിലമ്പൂർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സിവിൽ ഡിഫെൻസ് വളൻറിയർമാരും നാട്ടുകാരുമായി ചേർന്ന് സേഫ്റ്റി ബെൽറ്റിെൻറ സഹായത്തോടെ കുതിരയെ ഓടയിൽനിന്ന് രക്ഷപ്പെടുത്തി. നിസ്സാര പരിക്ക് പറ്റിയ കുതിരക്ക് പ്രഥമ ശുശ്രൂഷ നൽകി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഇ.എം. ഷിൻറു, വി. സലീം, കെ. സഞ്ജു, ആർ. സുമീർകുമാർ, സിവിൽ ഡിഫൻസ് വളൻറിയർമാരായ കെ.എം. അബ്ദുൽ മജീദ്, അബു രാമംകുത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.