നിലമ്പൂർ: ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യം വഴിക്കടവ് ആനമറിയില്‍ ഒരുക്കുമെന്ന റവന്യൂ അധികൃതരുടെ വാഗ്ദാനം നടപ്പായില്ല. നാടുകാണി ചുരം വഴി യാത്ര ചെയ്യാനായി എത്തുന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലാവുന്നത്.
കോവിഡിനെ തുടര്‍ന്ന് ചുരം പാതയിൽ ആറുമാസമായി ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം ഞായറാഴ്ചയാണ് ജില്ല ഭരണകൂടം പിന്‍വലിച്ചത്.
ഇതിെൻറ ഭാഗമായി യാത്രക്കാരുടെ രജിസ്ട്രേഷന് രേഖകള്‍ പരിശോധിക്കാന്‍ വഴിക്കടവ് ആനമറിയില്‍ പ്രത്യേക ജീവനക്കാരെ നിയമിച്ച് കൗണ്ടർ സ്ഥാപിച്ചിരുന്നു. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിെൻറ രേഖകള്‍ ഇവിടെ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന യാത്രക്കാര്‍ക്ക് രജിസ്ട്രേഷനുളള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചരുന്നു.
റവന്യു, പൊലീസ്, അധ്യാപകര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് ഇവിടെ നിയമിച്ചത്. എന്നാല്‍ നേരത്തെ രജിസ് റ്റര്‍ ചെയ്ത യാത്രക്കാരെ രേഖകള്‍ പരിശോധിച്ച് കടത്തി വിടുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.
പുതുതായി രജിസ്ട്രഷനുളള സൗകര്യം ഇവിടെ ഒരുക്കിയിട്ടില്ല. സ്വന്തം മൊബൈല്‍ ഫോൺ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനുളള നിര്‍ദേശമാണ് അധികൃതര്‍ നൽകുന്നത്. എന്നാൽ ഇത് അറിയാത്ത യാത്രക്കാർ വലയുകയാണ്.
എന്നാൽ ഒരു കമ്പ്യൂട്ടറും രണ്ട് ജീവനക്കാരും മാത്രമാണ് ആനമറിയിലുളളതെന്നും നെറ്റ് കണക്ഷന് ഉള്‍പ്പെടെയുള്ള സൗകര്യം ലഭിച്ചിട്ടില്ലെന്നും നിലമ്പൂർ തഹസിൽദാർ പറഞ്ഞു.
താൽക്കാലിക സംവിധാനം മാത്രമാണ് ഒരുക്കിയത്. ജീവനക്കാര്‍ സ്വന്തം മൊബൈല്‍ ഉപയോഗിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ യാത്രക്കാര്‍ വന്നാല്‍ അവര്‍ക്ക് രജിസ് റ്റർ ചെയ്യാനുളള സംവിധാനം ഇവിടെയില്ല. ഇക്കാര്യങ്ങള്‍ ജില്ല ഭരണ കൂടത്തെ അറിയിച്ചിട്ടുണ്ടെന്നും നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.