ചുരത്തിൽ പൂർണമായി നിരോധനം ഏർപ്പെടുത്തിയതോടെ വഴിക്കടവ് ആനമറിയിൽ കുടുങ്ങിയ ചരക്ക് വാഹനങ്ങൾ

യാത്രാനിരോധനം അറിഞ്ഞില്ല; നാടുകാണി ചുരത്തിലെത്തിയത് നൂറിലധികം വാഹനങ്ങൾ

നിലമ്പൂർ: പൂർണ യാത്രാനിരോധനം ഏർപ്പെടുത്തിയത് അറിയാതെ നാടുകാണി ചുരത്തിലെത്തിയത് നൂറിലധികം ചരക്ക് വാഹനങ്ങൾ. ചുരത്തിൽ അത്തിക്കുറുക്കിൽ റോഡിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് ഞായറാഴ്ച രാത്രി എട്ടോടെ ജില്ല കലക്ടർ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.

വിള്ളലുണ്ടായ ഭാഗത്ത് വിദഗ്ധ സംഘം നടത്തിയ പ്രാഥമിക പരിശോധന റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിലാണ് കലക്ടർ നിരോധനം ഏർപ്പെടുത്തിയത്.

പ്രദേശത്ത് ശക്തമായ മഴയും ഞായറാഴ്ച വൈകീട്ട് വരെ നിലനിന്നിരുന്നു. ചുരം താഴ്വാര പ്രദേശമായ പുന്നക്കല്ലിലെ 60ഓളം കുടുംബങ്ങളെ ഞായറാഴ്ച രാത്രി പത്തോടെ ക‍്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

എന്നാൽ, യാത്രനിരോധനം അറിയാതെ നൂറിലധികം ചരക്ക് വാഹനങ്ങൾ തമിഴ്നാട്, കേരള ഭാഗങ്ങളിൽനിന്ന് ചുരം അതിർത്തികളിലായെത്തി.

ശക്തമായ മഴയെ തുടർന്ന് രാത്രി എട്ടുമുതൽ രാവിലെ ആറുവരെ നേരത്തേ ചുരത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം രാത്രി എത്തിയ വാഹനങ്ങൾ തമിഴ്നാട് ഭാഗത്ത് നാടുകാണിയിലും കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ വഴിക്കടവ് ആനമറിയിലുമായി ചുരത്തി‍െൻറ ഇരുഭാഗങ്ങളിലും നിർത്തിയിട്ടിരുന്നു.

ഈ വാഹനങ്ങളും രാവിലെ ചരക്ക് എടുക്കാനായെത്തിയ വാഹനങ്ങളുമാണ് നിരത്തിൽ കുടുങ്ങിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകൾ നിർത്തിയിട്ടതോടെ കോവിഡ് വ‍്യാപന ഭീഷണി ചൂണ്ടിക്കാട്ടി പ്ര​േദശവാസികൾ പ്രതിഷേധിച്ചു.

തടഞ്ഞിട്ട വാഹനങ്ങൾ കടത്തിവിടാനുള്ള നടപടി വേഗത്തിലാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ‍്യം. 

ഗതാഗത നിരോധനം നീക്കി; ഒ​റ്റ​വ​രി പാ​ത വ​ഴി യാ​ത്ര തു​ട​രാം, രാ​ത്രി​യാ​ത്ര നി​രോ​ധ​നം തു​ട​രും

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​രം വ​ഴി പൊ​ലീ​സ് നി​യ​ന്ത്ര​ണ​ത്തോ​ടെ ഒ​റ്റ​വ​രി പാ​ത​യി​ൽ യാ​ത്ര​ക്ക് അ​നു​മ​തി. റോ​ഡ് വി​ള്ള​ലി​നെ തു​ട​ർ​ന്ന് ജി​ല്ല ജി​യോ​ള​ജി വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​വും ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ക​ല​ക്ട​ർ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രു​ന്നു. നി​രോ​ധ​നം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ പി​ൻ​വ​ലി​ച്ച​ത്.

രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രും. ജി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​എ.​കെ. മ​നോ​ജ്, അ​സി. ജി​യോ​ള​ജി​സ്​​റ്റ്​ സു​ഭേ​ഷ് കൊ​ട്ടി​യി​ൽ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്സി​ക‍്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, അ​സി. എ​ൻ​ജി​നീ​യ​ർ സി.​ടി. മു​ഹ​സി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ത്തി​ക്കു​റു​ക്കി​ൽ വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്.

വി​ള്ള​ലു​ണ്ടാ​യ റോ​ഡി‍െൻറ വ​ല​തു​ഭാ​ഗ​ത്തെ ചെ​ങ്കു​ത്താ​യ മ​ല​പ്ര​ദേ​ശ​ത്തു​നി​ന്ന്​ കു​ത്തി​യൊ​ലി​ച്ച് വ​രു​ന്ന മ​ഴ​വെ​ള്ള​ത്തി‍െൻറ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട​തോ​ടെ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലാ​ണ് അ​ത്തി​ക്കു​റു​ക്കി​ലു​ണ്ടാ​യ​തെ​ന്ന് സം​ഘം പ​റ​ഞ്ഞു.

വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്ത് നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഇ​വി​ടെ​യു​ള്ള മ​ണ്ണ് മു​ഴു​വ​നാ​യും നീ​ക്കം ചെ​യ്ത​ശേ​ഷം ഉ​ട​ൻ ത​ന്നെ വീ​ണ്ടും മ​തി​യാ​യ രീ​തി​യി​ൽ മ​ണ്ണ് നി​റ​ച്ച് ബ​ല​പ്പെ​ടു​ത്താ​നാ​ണ് ജി​യോ​ള​ജി വ​കു​പ്പ്​ നി​ർ​ദേ​ശം.

താ​ൽ​ക്കാ​ലി​ക​മാ​യി വി​ള്ള​ലു​ണ്ടാ​യ​യി​ട​ത്ത് പൊ​ലീ​സ് നി​യ​ന്ത്ര​ണ​ത്തോ​ടെ ഒ​റ്റ​വ​രി പാ​ത വ​ഴി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ക്ക് പോ​കാ​മെ​ന്നും വ​കു​പ്പ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ താ​ഴ്വാ​ര​ത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റ​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഇ.​എ. സു​കു, വാ​ർ​ഡ് അം​ഗം പി. ​ഹ​ക്കീം, വ​ഴി​ക്ക​ട​വ് വി​ല്ലേ​ജ് ഓ​ഫി​സ​ർ പി.​ആ​ർ. ബാ​ബു​രാ​ജ്, അ​സി. വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ഷ​റ​ഫ്, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ കെ.​ടി.​കെ. അ​ജി, ലീ​ഡ​ർ ടി.​പി. രാ​ജീ​വ​ൻ, എ​ൻ​ജി​നീ​യ​ർ എ. ​നി​ജി​ൽ, വ​ഴി​ക്ക​ട​വ് എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.