നി​ർ​വാ​ൻ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം 

നിര്‍വാന് നടക്കണം; കൈത്താങ്ങിനായി മാതാപിതാക്കള്‍

കൂ​റ്റ​നാ​ട്: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ല​ഭി​ച്ച കു​രു​ന്നി​ന്റെ ചി​കി​ത്സ​ക്കാ​യി സ​ഹാ​യം കാ​ക്കു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ള്‍. പാ​ല​ക്കാ​ട് സാ​രം​ഗ് മേ​നോ​ൻ - അ​ദി​തി നാ​യ​ർ ദ​മ്പ​തി​ക​ളാ​ണ് സു​മ​ന​സ്സു​ക​ളു​ടെ ക​രു​ണ തേ​ടു​ന്ന​ത്. സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) ബാ​ധി​ച്ച മ​ക​ൻ നി​ർ​വാ​ൻ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യോ​ർ​ത്ത് ക​ണ്ണീ​ർ വീ​ഴ്ത്തു​ക​യാ​ണ് ഈ ​കു​ടും​ബം. 15 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല.

മും​ബൈ​യി​ൽ മ​ർ​ച്ച​ന്റ് നേ​വി​യി​ൽ എ​ൻ​ജി​നീ​യ​റാ​ണ് സാ​രം​ഗ്. മും​ബൈ​യി​ലെ ക​മ്പ​നി​യി​ൽ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​ണ് അ​ദി​തി. കൂ​റ്റ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ര​ണ്ട് വ​ർ​ഷ​മാ​യി മും​ബൈ​യി​ലാ​ണ് താ​മ​സം. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് മ​രു​ന്നെ​ത്തി​ക്കാ​ൻ 17.4 കോ​ടി രൂ​പ വേ​ണ്ടി വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ര​ണ്ട് വ​യ​സ്സി​നു​മു​മ്പ് മ​രു​ന്ന് ന​ൽ​കി​യാ​ലേ പ്ര​യോ​ജ​ന​മു​ള്ളൂ. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ​സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ര്‍ക്കാ​റി​നേ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. മും​ബൈ ആ​ർ.​ബി.​എ​ൽ ബാ​ങ്കി​ൽ നി​ർ​വാ​ൻ എ. ​മേ​നോ​ൻ എ​ന്ന പേ​രി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 2223330027465678. IFSC: RATN0VAAPIS, UPI ID: assist.babynirvaan@icici.

Tags:    
News Summary - nirvan needs help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.