നിര്വാന് നടക്കണം; കൈത്താങ്ങിനായി മാതാപിതാക്കള്‍
text_fieldsകൂറ്റനാട്: കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുരുന്നിന്റെ ചികിത്സക്കായി സഹായം കാക്കുകയാണ് ഈ ദമ്പതികള്‍. പാലക്കാട് സാരംഗ് മേനോൻ - അദിതി നായർ ദമ്പതികളാണ് സുമനസ്സുകളുടെ കരുണ തേടുന്നത്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച മകൻ നിർവാൻ അനുഭവിക്കുന്ന വേദനയോർത്ത് കണ്ണീർ വീഴ്ത്തുകയാണ് ഈ കുടുംബം. 15 മാസം പ്രായമുള്ള കുഞ്ഞിന് എഴുന്നേറ്റ് നിൽക്കാൻപോലും കഴിയുന്നില്ല.
മുംബൈയിൽ മർച്ചന്റ് നേവിയിൽ എൻജിനീയറാണ് സാരംഗ്. മുംബൈയിലെ കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് അദിതി. കൂറ്റനാട് സ്വദേശികളായ കുടുംബം രണ്ട് വർഷമായി മുംബൈയിലാണ് താമസം. അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് വയസ്സിനുമുമ്പ് മരുന്ന് നൽകിയാലേ പ്രയോജനമുള്ളൂ. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ചികിത്സസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനേയും സമീപിച്ചിട്ടുണ്ട്. മുംബൈ ആർ.ബി.എൽ ബാങ്കിൽ നിർവാൻ എ. മേനോൻ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 2223330027465678. IFSC: RATN0VAAPIS, UPI ID: assist.babynirvaan@icici.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.