വധശ്രമക്കേസിൽ കോടതി ശിക്ഷിച്ച പഞ്ചായത്ത് അംഗം രാജിവെക്കണം -സി.പി.എം

താനൂർ: കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച ഒഴൂർ പഞ്ചായത്ത് അംഗം പാറമ്മൽ ചന്ദ്രൻ രാജിവെക്കണമെന്ന് സി.പി.എം താനൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം താനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ബി.ജെ.പി ജില്ല കമ്മിറ്റി അംഗവും ഒഴൂർ പഞ്ചായത്ത് അംഗവുമായ പാറമ്മൽ ചന്ദ്രൻ അടക്കമുള്ള ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ കോടതി ശിക്ഷിച്ചത്.

വധശ്രമത്തിനും ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക, ആയുധങ്ങളുമായി ലഹള നടത്തുക, അന്യായമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളിലാണ് മൂന്നുവർഷം തടവുശിക്ഷയും ഓരോരുത്തർക്കും 50,000 രൂപ വീതം പിഴയും വിധിച്ചത്.

Tags:    
News Summary - Panchayath member convicted by court in attempted murder case should resign - C.P.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.