മിരകരിങ്കല്ലത്താണി (മലപ്പുറം): 55കാരൻ വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളം വഴി താഴെക്കോട്ടെ വീട്ടിലെത്തിയത് ജില്ല ഭരണകൂടത്തിെൻറ വീഴ്ചയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ. പ്രവാസി താഴേക്കോട്ടെ വസതിയിൽ എത്തുന്ന വിവരം ഗ്രാമപഞ്ചായത്തിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കുന്നതിൽ ജില്ല ഭരണകൂടത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് 26ന് കരിപ്പൂരിൽ ഇറങ്ങിയ 55കാരൻ പ്രായമായ സ്ത്രീയും നവജാത ശിശുക്കളുമുള്ള കുടുംബത്തിലേക്ക് എത്താനിടയായതിൽ ഗുരുതര പിഴവാണ് അധികൃതരുടെ ഭാഗത്ത് സംഭവിച്ചതെന്നും പ്രസിഡൻറ് മുഖ്യമന്ത്രിക്കും കലക്ടർക്കും നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.