പി.വി. നൗഫൽ

ബൈക്കിൽ കടത്തിയ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: ആറ് കിലോ കഞ്ചാവും ബൈക്കുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പി.വി. നൗഫലിനെ (29) പരപ്പനങ്ങാടി എക്സൈസ് സംഘം അറസ്​റ്റ്​ ചെയ്തു.

പാലത്തിങ്ങലിലാണ്​ ഇയാൾ പിടിയിലായത്. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീകരിച്ചും അന്തർസംസ്ഥാന തൊഴിലാളികൾക്കി​ടയിലും കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് അറിയിച്ചു.

പ്രിവൻറിവ് ഓഫിസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - 6 kg ganja seized from youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.