പരപ്പനങ്ങാടി: ഭാര്യയെ അടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. പരപ്പനങ്ങാടി നമ്പുളം സ്വദേശിനിയായ ഷൈനി (34) യെയാണ് ഭർത്താവ് ഷാജി മൃഗീയമായി കൊലപ്പെടുത്തിയത്. പ്രതിക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി പി.പി സുരേഷ് ബാബു ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു.
വയോധികയായ ഭാര്യാ മാതാവ് കമലത്തെ മര്‍ദിച്ചതിന് ഇയാള്‍ക്ക് നാലുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 2013 ഫെബ്രുവരി അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. പരപ്പനങ്ങാടി പ്രയാഗ് റോഡിനടുത്തുള്ള ഷൈനിയെ അവരുടെ വീട്ടില്‍ വെച്ച് മേശയുടെ കാലുപയോഗിച്ച് ഭര്‍ത്താവായ ഷാജി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഷൈനിയുടെ അമ്മയേയും കുഞ്ഞിനെയും സംരക്ഷിത കേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.