പരപ്പനങ്ങാടി: ചരിത്രപണ്ഡിതൻ ഡോ. എം. ഗംഗാധരന്‍റെ ഭാര്യയും പരപ്പനങ്ങാടി 'കൈലാസ'ത്തിലെ കുടുംബനാഥയുമായ യമുനദേവി ചരിത്രാന്വേഷകർക്ക് സമ്മാനിച്ചത് തന്‍റെ ജീവന്‍റെ പ്രാണവായുവായി അനുഭവിച്ച് പോന്ന അക്ഷരശേഖരം. ഗംഗാധരൻ മാസ്റ്റർ ഹൃദയത്തുടിപ്പായി നെഞ്ചേറ്റിയ ഗവേഷണ നിരീക്ഷണ ചരിത്ര പഠനങ്ങളും പാഠങ്ങളും യമുനദേവിക്കും മക്കൾക്കും അന്തസ്സിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അഭിമാന ചിഹ്നമായിരുന്നു.
അക്ഷരശേഖരങ്ങൾക്ക് അടുക്കും ചിട്ടയും സമ്മാനിച്ച് ഗംഗാധരൻ മാഷിന്‍റെ നിഴലായി ആറു പതിറ്റാണ്ടു നിന്ന യമുനദേവി അദ്ദേഹം പടിയിറങ്ങിയ ശേഷവും അക്ഷരങ്ങളെ ചേർത്തുപിടിച്ച് ആശ്വാസം കണ്ടെത്തിയിരുന്നു. ചരിത്രകാരനെ തേടി ഇനി ആരും വരില്ലെന്ന ബോധ്യത്തോടെ അക്ഷര വെളിച്ചം തലമുറകൾക്ക് പകരാൻ തീരുമാനിക്കുകയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗത്തിന്‍റെ അഭ്യർഥന മാനിച്ചാണ് ഡോ. ഗംഗാധരന്‍റെ ഗ്രന്ഥശേഖരം ഭാര്യ നൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.