പരപ്പനങ്ങാടി: സംസ്ഥാന ജൂനിയർ ഫുട്ബാൾ താരം കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. കടൽ ഭിത്തിയിലിരിക്കുകയായിരുന്ന പരപ്പനങ്ങാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് മരണക്കയത്തിൽനിന്ന് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്.
മണ്ണട്ടമ്പാറക്കടുത്ത കറുത്തേടത്ത് വീട്ടിൽ ഹാജർ- നിസാർ ദമ്പതികളുടെ മകനും സംസ്ഥാന ജൂനിയർ ഫുട്ബാൾ താരവുമായ മുഹമ്മദ് റിഷാനാണ് (14) അപകടത്തിൽ പെട്ടത്. ശ്വാസനാളത്തിൽ ചളി നിറഞ്ഞ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിദ്യാർഥി അപകടനില തരണംചെയ്തു വരുന്നതായി കുടുംബം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.